ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ നിന്നുള്ള 78 കാരിയായ സ്ത്രീ 50 ലക്ഷം മൂല്യമുള്ള സ്വത്തും 10 പവൻ സ്വർണവും ഉൾപ്പെടെ തന്റെ എല്ലാ സ്വത്തുക്കളും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ പേരിലാക്കി. പുഷ്പ മുഞ്ജിലാൽ എന്ന എഴുപത്തെട്ടുകാരിയാണ് തന്റെ സ്വത്തുക്കളും സ്വർണാഭരണങ്ങളും രാഹുൽ ഗാന്ധിയുടെ പേരിൽ എഴുതിയത്.
ഇതുസംബന്ധിച്ച വിൽപത്രം കോൺഗ്രസ് മുൻ സംസ്ഥാന പ്ര സിഡന്റ് പ്രിതം സിംഗിന്റെ വസതിയിലെത്തി കൈമാറി. രാഹുൽ ഗാന്ധിയെയും അദ്ദേഹത്തിന്റെ ആശയങ്ങളെയും രാജ്യത്തിന് ആവശ്യമുണ്ടെന്നും അതിനാലാണ് തന്റെ സന്പാദ്യം മുഴുവൻ അദ്ദേഹത്തിന് നൽകുന്നതെന്നും പുഷ്പ പറഞ്ഞു.
അദ്ദേഹത്തിന്റെ ചിന്താഗതികൾ തന്നെ അതിയായി സ്വാധീനിച്ചുവെന്നും പുഷ്പ കൂട്ടിച്ചേർത്തു. സ്വത്തു കൈമാറ്റം സംബന്ധിച്ച വിൽപത്രത്തിന്റെ കോപ്പി ഡെറാഡൂണിലെ കോടതിയിലും പുഷ്പ സമർപ്പിച്ചിട്ടുണ്ട്.