ബിഷപ് ഫ്രാങ്കോയ്‌ക്കെതിരായ ബലാത്സംഗ കേസ്; അപ്പീല്‍ ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു

കൊച്ചി: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ (rape case)സര്‍ക്കാരും  കന്യാസ്ത്രീയും നല്‍കിയ അപ്പീല്‍ ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ വെറുതെ വിട്ടത് ചോദ്യം ചെയ്താണ് അപ്പീല്‍.വിചാരണക്കോടതി വിധി റദ്ദാക്കണമെന്നാണ് അപ്പീലിലെ ആവശ്യം. പ്രോസിക്യൂഷന്‍ തെളിവുകള്‍ വിചാരണക്കോടതി വേണ്ട വിധത്തില്‍ പരിഗണിച്ചില്ലെന്നാണ് സംസ്ഥാന സര്‍ക്കാറിന്റെയും കന്യാസ്ത്രീയുടേയും വാദം.

ജനുവരി 14 നാണ് കോടതി ബിഷപ്പിനെ കുറ്റവിമുക്തനാക്കിയത്. വിചാരണ കോടതിയുടെ ഉത്തരവില്‍ പിഴവുകളുണ്ടെന്നും അപ്പീല്‍ പോകണമെന്നും പൊലീസിന് നിയമോപദേശം ലഭിച്ചിരുന്നു. പ്രോസിക്യൂഷന്‍ നല്‍കിയ തെളിവുകള്‍ കോടതി വിശകലനം ചെയ്തിട്ടില്ല, പ്രതിഭാഗം നല്‍കിയ തെളിവുകള്‍ മുഖവിലക്കെടുക്കുകയും ചെയ്തു. ഒരു സാക്ഷി നല്‍കിയ അഭിമുഖത്തിന്റെ യൂട്യൂബ് വീഡിയോ തെളിവായി സ്വീകരിക്കുകയും ചെയ്തത് നിയമവിരുദ്ധമാണെന്നും അപ്പീലില്‍ പറഞ്ഞിരുന്നു.

വലിയ അധികാരമുള്ള ബിഷപ്പിന് കീഴിലാണ് പരാതിക്കാരി കഴിഞ്ഞിരുന്നത്. ഈ നിസ്സഹായവസ്ഥയാണ് ബിഷപ്പ് ചൂഷണം ചെയ്തത്. ഇത്തരം സാഹചര്യങ്ങള്‍ അതീജീവിച്ച് കന്യാസ്ത്രീ നല്‍കി തെളിവുകള്‍ക്ക് പ്രാധാന്യം വിചരണക്കോടതി നല്‍കിയില്ല. സംരക്ഷകനാണ് വേട്ടക്കാരനായി മാറിയത്. ഇത്തരമൊരു സാഹചര്യത്തില്‍ വസ്തുകള്‍ പരിശോധിക്കാതെയാന്‍ണ് വിചാരണക്കോടതിയുടെ വിധി. സുപ്രീംകോടതി ഉത്തരവുകള്‍ക്ക് പോലും വിരുദ്ധമാണ് ബിഷപ്പിനെ കുറ്റവിമുക്തനാക്കിയ ഉത്തരവെന്നും അപ്പീലില്‍ സര്‍ക്കാര്‍ പറയുന്നു. സംസ്ഥാന പൊലീസ് മേധാവി സര്‍ക്കാരിന് കത്ത് നല്‍കി രണ്ട് മാസത്തിന് ശേഷമാണ് സര്‍ക്കാര്‍ അനുമതി നല്‍കുന്നത്. സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങിയതിന് പിന്നാലെ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ അപ്പീല്‍ നല്‍കിയത്.

Print Friendly, PDF & Email

Leave a Comment

More News