കണ്ണൂര്‍: രാഷ്ട്രീയ സഖ്യത്തിന് നിബന്ധനവച്ച സിപിഎമ്മിനെ പരിഹസിച്ച് കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്‍. ഉറുമ്പ് ആനയ്ക്ക് കല്യാണം ആലോചിച്ച പോലെയാണ് സിപിഎമ്മിന്റെ നിലപാട്. കോണ്‍ഗ്രസിന് ഉപാധിവയ്ക്കാന്‍ കോടിയേരിയും എസ്ആര്‍പിയും ആയിട്ടില്ലെന്നും സുധാകരന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ‘നയം തിരുത്താതെ കോണ്‍ഗ്രസുമായി സഖ്യത്തിനില്ലെന്നാണ് സിപിഎം നേതാവ് എസ്ആര്‍പിയുടെ ഉപാധി. എന്നാല്‍ കോണ്‍ഗ്രസിന് മുമ്പില്‍ ഇവര്‍ നിബന്ധന വയ്ക്കുന്നത് പോലും ശരിയല്ല. സിപിഎമ്മിന് ഇപ്പോള്‍ പച്ചത്തുരുത്ത് ഉള്ളത് കേരളത്തില്‍ മാത്രമാണെന്ന് ഓര്‍ക്കണമെന്നും സുധാകരന്‍ പരിഹസിച്ചു.
പ്രതിപക്ഷ ഐക്യം പൊളിക്കലാണ് സിപിഎമ്മിന്റെ ലക്ഷ്യം. ബിജെപിയുടെ കോണ്‍ഗ്രസ് മുക്ത ഭാരതം സിപിഎം ഏറ്റെടുക്കുകയാണ്. കേരളത്തില്‍ സിപിഎം- ബിജെപി ധാരണയുണ്ടെന്നും സുധാകരന്‍ ആരോപിച്ചു. കോണ്‍ഗ്രസിന്റെ പ്രാധാന്യം എം.കെ. സ്റ്റാലിനും ശരദ് പവാറും മനസിലാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു