യുഎഇ യില്‍ പാസ്‌പോര്‍ട്ടില്‍ റസിഡന്‍സി വീസ സ്റ്റിക്കര്‍ ഒഴിവാക്കി

 


അബുദാബി : യുഎഇ യില്‍ റസിഡന്‍സി വീസ പാസ്‌പോര്‍ട്ടില്‍ സ്റ്റിക്കര്‍ ആയി പതിപ്പിക്കുന്ന നടപടി അവസാനിപ്പിക്കുന്നു. ഫെഡറല്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്, കസ്റ്റംസ്, പോര്‍ട്ട് സെക്യൂരിറ്റി അതോറിറ്റി എന്നിവയാണ് ഇതു സംബന്ധിച്ച തീരുമാനം പുറത്തു വിട്ടത്.

താമസ വീസയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഇനി മുതല്‍ എമിരേറ്റ്‌സ് ഐഡിയില്‍ ഉള്‍പ്പെടുത്താനാണ് തീരുമാനം. സര്‍ക്കാര്‍ സേവനങ്ങള്‍ ഡിജിറ്റലൈസ് ചെയ്യുന്നതിന്റെ ഭാഗമായാണ് നടപടി. ഏപ്രില്‍ 11 മുതല്‍ പുതിയ പരിഷ്‌കാരങ്ങള്‍ പ്രാബല്യത്തില്‍ വരും.

എമിരേറ്റ്‌സ് ഐഡി നമ്പറും പാസ്‌പോര്‍ട്ട് നമ്പറും ഉപയോഗിച്ച് വീസ വിവരങ്ങള്‍ കണ്ടെത്തുന്നതിനും വിമാന കമ്പനികള്‍ക്കും സൗകര്യം ഏര്‍പ്പെടുത്തുന്നതോടെ യാത്രയ്ക്കായി എമിരേറ്റ്‌സ് ഐഡി കൈവശം കരുതേണ്ടി വരും.

അനില്‍ സി. ഇടിക്കുള

 

Print Friendly, PDF & Email

Leave a Comment

More News