ദുബായ് : ഫോബ്സ് മാഗസിന്‍ പുറത്തിറക്കിയ ഈ വര്‍ഷത്തെ മലയാളികളായ സമ്പന്നരുടെ പട്ടികയില്‍ ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലി ഒന്നാം സ്ഥാനം നിലനിര്‍ത്തി. 540 കോടി ഡോളറിന്റെ ആസ്തിയാണ് എം.എ. യൂസഫലിക്ക്.
410 കോടി ഡോളര്‍ ആസ്തിയുള്ള ഇന്‍ഫോസിസ് ഉടമ ഗോപാലകൃഷ്ണനാണ് രണ്ടാം സ്ഥാനത്ത്. ബൈജു ആപ്പ് ഉടമ ബൈജു രവീന്ദ്രന്‍ (360 കോടി ഡോളര്‍), രവി പിള്ള (260 കോടി ഡോളര്‍), എസ്.സി. ഷിബുലാല്‍ (220 കോടി ഡോളര്‍), സണ്ണി വര്‍ക്കി (210 കോടി ഡോളര്‍), ജോയ് ആലുക്കാസ് (190 കോടി ഡോളര്‍), മുത്തൂറ്റ് കുടുംബം (140 കോടി ഡോളര്‍) എന്നിവരാണ് അതിസമ്പന്നരുടെ പട്ടികയില്‍ ഇടം പിടിച്ച മറ്റു മലയാളികള്‍.
ഇന്ത്യയിലെ മുകേഷ് അംബാനിയും ഗൗതം അദാനിയും ലോകത്തിലെ സമ്പന്നരുടെ പട്ടികയില്‍ 10, 11 സ്ഥാനങ്ങളിലാണ്. 9000 കോടി ഡോളര്‍ വീതമാണ് ഇവരുടെ ആസ്തി. ഇന്ത്യയില്‍ 26 ശതകോടീശ്വരന്മാരുടെ വര്‍ധനവാണ് ഇത്തവണ രേഖപ്പെടുത്തിയിട്ടുള്ളത്. കഴിഞ്ഞവര്‍ഷം 140 പേരായിരുന്നുവെങ്കില്‍ ഇത്തവണ അത് 166 പേരായി. ഇത് റിക്കാര്‍ഡ് വര്‍ധനവാണ്.
21,900 കോടി ഡോളര്‍ ആസ്തിയുള്ള ടെസ്ല കമ്പനി മേധാവി എലോണ്‍ മസ്‌കാണ് ലോകത്തിലെ ഏറ്റവും വലിയ സമ്പന്നന്‍. 17,100 കോടി ഡോളര്‍ ആസ്തിയുള്ള ആമസോണ്‍ സിഇഒ ജെഫ് ബെസോസാണ് രണ്ടാമതും 12,900 കോടി ആസ്തിയുള്ള ബില്‍ഗേറ്റ്‌സ് നാലാം സ്ഥാനത്തുമാണ്.