ബില്ലിംഗ്സ് (മൊണ്ടാന): അമേരിക്കയിലെ വലിയ എനര്‍ജി കമ്പനിയായ ഇ.സ്.ഐ.യുടെ കാറ്റാടിപ്പാടങ്ങളില്‍ 150 കഴുകന്മാര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ 8 മില്യണ്‍ ഡോളര്‍ പിഴയടക്കണമെന്ന് ഫെഡറല്‍ കോടതി വിധിച്ചു.
അമേരിക്കയിലെ എട്ട് സംസ്ഥാനങ്ങളിലാണ് കാറ്റാടിപ്പാടങ്ങളുടെ പ്രവര്‍ത്തനം മൂലം കഴുകന്മാര്‍ കൊല്ലപ്പെട്ടത്. കമ്പനിക്കെതിരെ മൈഗ്രേറ്ററി ബേർഡ് ട്രീറ്റി ആക്റ്റ് (The Migratory Bird Treaty Act (MBTA) ലംഘിച്ചതിനാണ് കേസ്.
2012 മുതല്‍ കാറ്റാടി യന്ത്രത്തിന്റെ പ്രവര്‍ത്തനം മൂലമാണ് 150 കഴുകന്മാര്‍ കൊല്ലപ്പെട്ടതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
ഫ്ളോറിഡ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നെക്സ്റ്റ് എറ എനര്‍ജി (NextEra Energy) കമ്പനിയുടെ അനുബന്ധ കമ്പനിയാണ് ഇ.എസ്.ഐ. എനര്‍ജി (ESI Energy). നെക്സ്റ്റ് എറ എനര്‍ജിക്ക് അമേരിക്കയില്‍ ആകെ 100 കാറ്റാടിപ്പാടങ്ങളുണ്ട്. കഴുകന്മാരെ സംരക്ഷിക്കാനുള്ള നടപടികളൊന്നും കമ്പനി സ്വീകരിച്ചിരുന്നില്ലെന്ന് പ്രോസിക്യൂഷന്‍ ആരോപിച്ചു.
ആ മരണങ്ങൾക്ക് പുറമേ, എട്ട് സംസ്ഥാനങ്ങളിൽ 2012 മുതൽ ഇഎസ്‌ഐ, നെക്സ്റ്റ് എറ എന്നിവയുമായി അഫിലിയേറ്റ് ചെയ്‌തിരിക്കുന്ന കാറ്റാടിപ്പാടങ്ങളിൽ കഴുകര്‍ കൊല്ലപ്പെട്ടതായി പ്രോസിക്യൂട്ടർമാർ പറഞ്ഞു. വ്യോമിംഗ്, കാലിഫോർണിയ, ന്യൂ മെക്സിക്കോ, നോർത്ത് ഡക്കോട്ട, കൊളറാഡോ, മിഷിഗൺ, അരിസോണ, ഇല്ലിനോയിസ് എന്നീ സംസ്ഥാനങ്ങളാണവ. കാറ്റാടി യന്ത്രങ്ങളുടെ ബ്ലേഡുകളിലേക്ക് പറക്കുമ്പോഴാണ് പക്ഷികൾ കൊല്ലപ്പെടുന്നത്. ചില ഇഎസ്ഐ ടർബൈനുകൾ ഒന്നിലധികം കഴുകരെ കൊന്നതായി പ്രോസിക്യൂട്ടർമാർ പറഞ്ഞു.
ഫെഡറൽ നിയമപ്രകാരം കഴുകന്മാരെ കൊല്ലുകയോ ഉപദ്രവിക്കുകയോ ചെയ്യുന്നത് നിയമവിരുദ്ധമാണ്.
കഴുകരുടെ സംരക്ഷണം കമ്പനിക്കാണെന്ന് നിയമം അനുശാസിക്കുന്നില്ലെന്ന് കമ്പനി വാദിച്ചു. അമേരിക്കയുടെ ദേശീയ പക്ഷിയായ കഴുകരുടെ എണ്ണം ഇപ്പോള്‍ 300,0000 ആണെന്ന് പറയുന്നു.
കൊല്ലപ്പെട്ട ഓരോ കഴുകനും 29623 ഡോളര്‍ നഷ്ടപരിഹാരം നല്‍കാന്‍ കമ്പനി തയ്യാറാണെന്ന് പ്രസിഡന്റ് റബേക്ക ക്വച്ച പറഞ്ഞു.