ഒക്കലഹോമ: അമേരിക്കയിലെ ആദ്യകാല കുടിയേറ്റക്കാരിൽ ഒരാളും ഫ്ളോറിഡയിൽ (Davey) സ്ഥിര താമസക്കാരിയുമായ സാറാമ്മ കുളത്തും (85) ഇന്ന് (04/07/2022) ഒക്കലഹോമയിൽ വാർദ്ധ്യക്യസഹജമായ അസുഖത്താൽ നിര്യാതയായി. പരേത പുത്തൻകാവ് തെക്കേടത്തു പി സി തോമസിന്റെയും സാറാമ്മ തോമസിന്റെയും മൂത്ത പുത്രിയാണ്. ഭർത്താവ് കുളത്തും തെക്കേൽ കുഞ്ഞുമോൻ. പരേതനായ മോൻസി വര്ഗീസ് (കാനഡ) ഏക സഹോദരനാണ്.
മക്കൾ: ദിലീപ് (പെൻസൽവേനിയ), ദീപാ (ഹൂസ്റ്റൺ), മേഴ്സി (ഒക്കലഹാമ)
സൂസൻ വര്ഗീസ് (ന്യൂജേഴ്സി) ജിനു വര്ഗീസ് (അറ്റ്ലാന്റ) എന്നിവരുടെ മാതൃ സഹോദരിയാണ്
ശവസംസ്കാരം പിന്നീട്.