കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ശ്രമിച്ചുവെന്ന കേസില്‍ ഹാക്കര്‍ സായ് ശങ്കര്‍ അറസ്റ്റില്‍ ദിലീപിന്റെ ഫോണിലെ തെളിവുകള്‍ നശിപ്പിച്ചയാളാണ് ഹാക്കര്‍ സായ് ശങ്കര്‍. കേസില്‍ ഏഴാം പ്രതിയാണ് സായ് ശങ്കര്‍.
കളമശേരി കേന്ദ്രീകരിച്ച് അന്വേഷണം നടത്തുന്ന ക്രൈംബ്രാഞ്ച് സംഘമാണ് സായ് ശങ്കറെ പുട്ടപര്‍ത്തിയില്‍ ഒളിവില്‍ കഴിയവേ കസ്റ്റഡിയില്‍ എടുത്തത്. കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് സായ് ശങ്കറിനെ ഏഴാം പ്രതിയാക്കി മജിസ്ട്രേറ്റ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
സായ് ശങ്കറിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യാന്‍ നോട്ടീസ് നല്‍കിയെങ്കിലും ഹാജരാകാതെ മാറിനില്‍ക്കുകയായിരുന്നു. ഹൈക്കോടതിയില്‍ നല്കിയ മുന്‍കൂര്‍ ജാമ്യ ഹര്‍ജി തള്ളുക കൂടി ചെയ്തതോടെയാണ് അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്.
ഒരു പഞ്ചനക്ഷത്ര ഹോട്ടലില്‍ വച്ച് ദിലീപിന്റെ മൊബൈലിലെ തെളിവുകള്‍ നശിപ്പിച്ചതെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്. ഇയാളുടെ കോഴിക്കോടുള്ള ഫ്ളാറ്റുകളില്‍ റെയ്ഡ നടത്തിയിരുന്നു.