വാഷിംഗ്ടണ്‍: യുഎസ് ഹൗസ് സ്പീക്കര്‍ നാന്‍സി പെലോസിക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. അമേരിക്കയില്‍ കഴിഞ്ഞ രണ്ടു വര്‍ഷം കോവിഡ് വ്യാപനം അതിരൂക്ഷമായിരുന്നിട്ടും നാന്‍സി പെലോസിക്ക് രോഗം ബാധിച്ചിരുന്നില്ല.
കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചിരുന്ന ഇവര്‍ വാക്‌സീനും ബൂസ്റ്റര്‍ ഡോസും സ്വീകരിച്ചിരുന്നു. ബുധനാഴ്ച വൈറ്റ് ഹൗസില്‍ അഫോഡബിള്‍ കെയര്‍ ആക്ടിന്റെ ഏറ്റവും പുതിയ നിയമങ്ങള്‍ ഉള്‍കൊള്ളിച്ച് എക്‌സിക്യൂട്ടീവ് ഉത്തരവ് ബൈഡന്‍ ഒപ്പുവയ്ക്കുമ്പോള്‍, കമല ഹാരിസ്, ഒബാമ തുടങ്ങിയ നിരവധി പ്രമുഖരോടൊത്ത് നാന്‍സി പെലോസിയും പങ്കെടുത്തിരുന്നു.
ചടങ്ങില്‍ പ്രസിഡന്‍റ് ബൈഡനെയും ഒബാമയേയും നാന്‍സി പെലോസി ആലിംഗനം ചെയ്യുന്ന ചിത്രങ്ങളും വൈറ്റ് ഹൗസ് പ്രസിദ്ധീകരണത്തിന് നല്‍കിയിരുന്നു. കഴിഞ്ഞ ആഴ്ചയില്‍ നാന്‍സി പെലോസിയുടെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവായിരുന്നു.
ബൈഡന്‍റെ സഹോദരി വലേറി ബൈഡന്‍, ബൈഡന്‍റെ രണ്ട് ക്യാബിനറ്റ് അംഗങ്ങള്‍ എന്നിവര്‍ക്കും ഈ ആഴ്ച കോവിഡ് സ്ഥിരീകരിച്ചിരുന്നു. കോവിഡ് സ്ഥിരീകരിച്ചെങ്കിലും നാന്‍സി പെലോസിക്ക് കാര്യമായ രോഗലക്ഷണങ്ങള്‍ പ്രകടമല്ല.