തിരുവനന്തപുരം: മദ്യപിച്ച് വാഹനം ഓടിക്കുന്നവരെ പിടികൂടാന്‍ വാഹന പരിശോന ശക്തമാക്കാന്‍ ഡിജിപിയുടെ നിര്‍ദേശം. രാത്രികാല പരിശോധന ഉള്‍പ്പെടെ ഉടന്‍ തുടങ്ങാന്‍ ഡിജിപി നിര്‍ദേശം നല്കി. കഴിഞ്ഞ രണ്ട് വര്‍ഷമായി കേവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട പരിശോധനകള്‍ക്കാണ് പോലീസ് മുന്‍തൂക്കം നടത്തിയിരുന്നത്. കോവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ച് സര്‍ക്കാര്‍ ഇറക്കിയതോടെയാണ് പൊതുവേയുള്ള വാഹന പരിശോധന ഊര്‍ജിതമാക്കാന്‍ നിര്‍ദേശം നല്‍കിയത്.
പഴയ രീതിയില്‍ ഊതിച്ചുതന്നെ മദ്യപിച്ചിട്ടുണ്ടോയെന്ന് തിരിച്ചറിയാനാണ് നീക്കം. മദ്യപിച്ച് വാഹനമോടിക്കുന്നവര്‍ക്ക് പിഴ ചുമത്തണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.