ആലിയ ഭട്ടും രൺബീർ കപൂറും ഇപ്പോൾ വിവാഹ വാർത്തകളിൽ നിറഞ്ഞിരിക്കുകയാണ്. വിവാഹ ചടങ്ങുകൾക്ക് ശേഷം, ഈ ബോളിവുഡ് ദമ്പതികൾ മുംബൈയിലെ താജ് ഹോട്ടലിൽ ഗംഭീര റിസപ്ഷൻ സംഘടിപ്പിക്കുമെന്നാണ് പുതിയ വാര്‍ത്ത. നിരവധി ബോളിവുഡ് സെലിബ്രിറ്റികളെ റിസപ്ഷനിലേക്ക് ക്ഷണിക്കുമെന്ന് റിപ്പോർട്ടുകൾ ഉണ്ട്. എന്നാൽ, വിവാഹത്തിൽ ഇൻഡസ്ട്രിയിൽ നിന്ന് അധികമാരും പങ്കെടുക്കില്ല, കുറച്ച് വിശിഷ്ടാതിഥികൾ മാത്രമേ ഉണ്ടാകൂ. അതേ സമയം, നിരവധി ബോളിവുഡ് താരങ്ങൾ റിസപ്ഷനിൽ പങ്കെടുക്കാൻ സാധ്യതയുണ്ട്.
ഇതിനിടയിലാണ് ആലിയയുടെ സഹോദരൻ രാഹുൽ ഭട്ട് പുതിയ വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. “വിവാഹ സമയത്ത് ബോളിവുഡ് താരങ്ങളുടെ സാന്നിധ്യം കുറവായിരിക്കും. വളരെ അടുപ്പമുള്ളവരുടെ സാന്നിധ്യത്തിലായിരിക്കും വിവാഹ ചടങ്ങ്. ഒരുപാട് വലിയ വ്യക്തികൾ വരുന്നില്ല. കുടുംബവും സുഹൃത്തുക്കളും ഉണ്ടാകും. ദമ്പതികൾ ഇതുവരെ ആർക്കും ഔപചാരിക ക്ഷണം അയച്ചിട്ടില്ല,” അദ്ദേഹം പറഞ്ഞു.
അതേസമയം, റിസപ്ഷനിൽ പങ്കെടുക്കുന്ന അതിഥികളുടെ ലിസ്റ്റില്‍ നിരവധി വലിയ താരങ്ങളുടെയും ദമ്പതികളുടെയും പ്രത്യേക സുഹൃത്തുക്കളും ഉൾപ്പെടുന്നു. ദീപിക പദുക്കോൺ, രൺവീർ സിംഗ്, മനീഷ് മൽഹോത്ര, കരൺ ജോഹർ, സിദ്ധാർത്ഥ് മൽഹോത്ര, ജാൻവി കപൂർ, സിദ്ധാർത്ഥ് റോയ് കപൂർ തുടങ്ങി നിരവധി പ്രമുഖർ പട്ടികയിലുണ്ട്.
ഏപ്രിൽ 17-നാണ് റിസപ്ഷൻ തീയതി നിശ്ചയിച്ചിരിക്കുന്നത്. തന്റെ ഉറ്റ സുഹൃത്ത് മനീഷ് മൽഹോത്ര ഡിസൈൻ ചെയ്ത വസ്ത്രമാണ് ആലിയ റിസപ്ഷനിൽ ധരിക്കുകയെന്നും പറയപ്പെടുന്നു. പ്രതിബദ്ധതകൾ കാരണം, ദമ്പതികൾക്ക് അവരുടെ ഹണിമൂൺ ആഘോഷിക്കാൻ കഴിയില്ലെന്നും പറയുന്നു.