കുവൈറ്റ് സിറ്റി: ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ കള്‍ച്ചറല്‍ റിലേഷന്‍സിന്റെ സ്ഥാപക ദിനം ആഘോഷിച്ച് ഇന്ത്യന്‍ എംബസി. ഇന്ത്യന്‍ അംബാസിഡര്‍ സിബി ജോര്‍ജ്ജ് ചടങ്ങ് ഉത്ഘാടനം ചെയ്തു. അന്താരാഷ്ട്ര യോഗ ദിനത്തിന്റെ ലോഞ്ചിംഗും പരിപാടിയുടെ ഭാഗമായി ഉണ്ടായിരുന്നു. പ്രഥമ വിദ്യാഭ്യാസ മന്ത്രി മൗലാന അബുല്‍ കലാം ആസാദിനെയും 1950ല്‍ ഐസിസിആര്‍ സ്ഥാപിച്ചത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചടങ്ങില്‍ അംബാസിഡര്‍ അനുസ്മരിച്ചു.
ഇന്ത്യയും കുവൈറ്റും തമ്മിലുള്ള നയതന്ത്ര ബന്ധം ആരംഭിച്ചതിന്റെ അറുപതാം വാര്‍ഷികം ആഘോഷിക്കുന്ന ഈ വര്‍ഷത്തില്‍ നിരവധി പരിപാടികളാണ് ഇന്ത്യന്‍ എംബസ്സിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്നത്. ഇരു രാജ്യങ്ങളും തമിലുള്ള വ്യാപാരങ്ങള്‍ ഏറെ മെച്ചപ്പെട്ടതായും ഇന്ത്യന്‍ ടൂറിസം പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായുള്ള കാമ്പയിനില്‍ പങ്കെടുക്കുവാന്‍ കുവൈറ്റിലെ ഇന്ത്യന്‍ പ്രവാസികളോട് അംബാസിഡര്‍ അഭ്യര്‍ത്ഥിച്ചു.
ഇന്ത്യയും കുവൈറ്റും തമ്മിലുള്ള ബന്ധം ദൃഢമാക്കുന്നതില്‍ ഐസിസിആര്‍ നല്‍കുന്ന തുടര്‍ച്ചയായ പിന്തുണയ്ക്കും അദ്ദേഹം നന്ദി പറഞ്ഞു.
സലിം കോട്ടയില്‍