കൊല്ലം പ്രവാസി അസ്സോസിയേഷൻ ഹിദ്ദ് ഏരിയ സമ്മേളനം ഉമ്മൽഹാസം ബാങ്കൊക് റെസ്റ്റോറന്റ് ഹാളിൽ വച്ച് നടന്നു. ഏരിയാ പ്രസിഡന്റ് സ്മിതേഷ് ഗോപിനാഥ് അദ്ധ്യക്ഷത വഹിച്ച പ്രതിനിധി സമ്മേളനം കൊല്ലം പ്രവാസി അസോസിയേഷൻ ഹിദ്ദ് ഏരിയ കോർഡിനേറ്റർ അനൂബ് തങ്കച്ചൻ ഉദ്ഘാടനം ചെയ്തു. ഏരിയാ വൈസ് പ്രസിഡന്റ് മുഹമ്മദ് ഷാ ഏരിയാ റിപ്പോർട്ടും ഏരിയ ട്രെഷർർ ജ്യോതിഷ് പി. പിള്ളൈ സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. റിപ്പോർട്ടിന്മേലുള്ള ചർച്ചകൾക്ക് ഏരിയാ കോർഡിനേറ്റർ റോജി ജോൺ നേതൃത്വം നൽകി. കൊല്ലം പ്രവാസി അസോസിയേഷൻ വൈസ് പ്രസിഡണ്ട് വിനു ക്രിസ്റ്റി തിരഞ്ഞെടുപ്പ് വിശദീകരണം നടത്തി ഏരിയ കോർഡിനേറ്റർ റോജി ജോൺ വരണാധികാരിയായി 2022 – 2024 ലേക്കുള്ള ഏരിയാ കമ്മിറ്റിയുടെ തിരഞ്ഞെടുപ്പ് നടന്നു. ഏരിയ പ്രസിഡന്റ് ജോബിൻ ജോസഫ്, വൈസ് പ്രസിഡന്റ് ജ്യോതിഷ് പി. പിള്ളൈ, സെക്രട്ടറി ബറൈറ്റ് ജെ, ജോയിൻ സെക്രട്ടറി രാജേഷ് രാജൻ, ട്രഷറർ സതീഷ് ചന്ദ്രൻ എന്നിവരെ തെരഞ്ഞെടുത്തു. സ്മിതേഷ് ഗോപിനാഥിനേ കൊല്ലം പ്രവാസി അസോസിയേഷൻ സെക്രട്ടറി ആർ. കിഷോർ കുമാർ സെൻട്രൽ കമ്മിറ്റി പ്രതിനിധിയായി തിരഞ്ഞെടുത്ത വിവരം അറിയിച്ചു. ഏരിയ വൈസ് പ്രസിഡന്റ് മുഹമ്മദ് ഷാ സ്വാഗതമാശംസിച്ച സമ്മേളനത്തിനു നിയുക്ത ഏരിയാ പ്രസിഡന്റ് ജോബിൻ ജോസഫ് നന്ദി രേഖപ്പെടുത്തി.
More News
-
പത്തനംതിട്ടയില്‍ നഴ്സിംഗ് വിദ്യാർത്ഥിനിയുടെ ആത്മഹത്യ: സഹപാഠികളായ മൂന്നു പെണ്‍കുട്ടികളെ അറസ്റ്റു ചെയ്തു
പത്തനംതിട്ട: പത്തനംതിട്ടയില്‍ നഴ്സിംഗ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട് സഹപാഠികളായ മൂന്നു പെണ്‍കുട്ടികളെ പോലീസ് അറസ്തു ചെയ്തു. തിരുവനന്തപുരം അയിരൂപ്പാറ സ്വദേശിനി... -
അഴിമതിക്കെതിരെ വേറിട്ടൊരു പ്രതിഷേധം: കഴുതകൾക്ക് ‘ഗുലാബ് ജാമുൻ’ പ്ലേറ്റുകളിൽ വിളമ്പി; വീഡിയോ വൈറലായി
രാജസ്ഥാൻ: ജയ്പൂരിൽ കഴുതകൾക്ക് ഗുലാബ് ജാമുനുകൾ നൽകി അഴിമതിക്കെതിരെ നടത്തിയ വ്യത്യസ്തമായ പ്രതിഷേധത്തിൻ്റെ വീഡിയോ നിമിഷനേരം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ വൈറലായത്.... -
മണിപ്പൂരിൽ ജെഡിയു എംഎൽഎയുടെ വീട് ആൾക്കൂട്ടം ആക്രമിച്ചു; ഒന്നര കോടിയുടെ ആഭരണങ്ങളും 18 ലക്ഷം രൂപയും കവർന്നു
മണിപ്പൂർ: ജനതാദൾ യുണൈറ്റഡ് (ജെഡിയു) എംഎൽഎയുടെ വീട്ടിൽ ജനക്കൂട്ടം രണ്ട് മണിക്കൂറോളം അക്രമം അഴിച്ചു വിടുകയും വീട്ടിൽ സൂക്ഷിച്ചിരുന്ന സാധനങ്ങളെല്ലാം കവർന്നെടുക്കുകയും...