തൃശൂര്‍: മഡ് റേസിംഗില്‍ പങ്കെടുക്കാന്‍ ആറു വയസ്സുകാരന് പരിശീനലം നല്കിയ പിതാവിനെതിരെ കേസെടുത്തു. തൃശൂര്‍ കാട്ടൂര്‍ സ്വദേശി ഷാനവാസ് അബ്ദുള്ളയ്ക്കെതിരെയാണ് സൗത്ത് പോലീസ് കേസെടുത്തിരിക്കുന്നത്.
ഈ മാസം 16,17 തീയതികളില്‍ പാലക്കാട് നടക്കുന്ന മഡ് റേസിംഗില്‍ പങ്കെടുക്കുന്നവര്‍ക്ക് കാടാങ്കോട് പരിശീലനം നല്‍കിയിരുന്നു. ഇതിലാണ് അപകടകരമായ രീതിയില്‍ പരിശീലനത്തിന് മകനെ അയച്ചതിനാണ് കേസ്. പരിശീലനം നടത്തുന്നതിന്റെ വീഡിയോ ദൃശ്യം പുറത്തുവന്നതോടെയാണ് നടപടി.