ന്യുഡല്‍ഹി/കൊച്ചി: പാര്‍ട്ടി വിലക്ക് ലംഘിച്ച് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുത്ത കോണ്‍ഗ്രസ് നേതാവ് കെ.വി തോമസിന് എഐസിസി അച്ചടക്ക സമിതിയുടെ കാരണം കാരണിക്കല്‍ നോട്ടീസ്. ഒരാഴ്ചയ്ക്കുള്ളില്‍ മറുപടി നല്‍കണമെന്നാണ് എ.കെ ആന്റണി അധ്യക്ഷനായ അച്ചടക്ക സമിതിയുടെ നിര്‍ദേശം. കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇന്നു ചേര്‍ന്ന സമിതി േനാട്ടീസ് നല്‍കിയത്. കെ.വി തോമസിന്റെ മറുപടി പരിശോധിച്ച ശേഷം തുടര്‍ നടപടിയെന്ന് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ പറഞ്ഞു.
നിശ്ചിയിച്ച സമയത്തിനുള്ളില്‍ മറുപടി നല്‍കുമെന്ന് കെ.വി തോമസ് പറഞ്ഞു. 2018 മുതലുള്ള കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയാകും മറുപടി. അച്ചടക്ക സമിതി പ്രശ്നം പരിശോധിക്കുന്ന സമയത്തുപോലും തന്നെ അധിക്ഷേപിച്ചു. കെ.സുധാകരന് പ്രത്യേക അജന്‍ഡയുണ്ട്. അദ്ദേഹത്തിന്റെ നടപടി മവര്യാദയില്ലാത്തത് മകാണ്‍ഗ്രസിന്റെ ചരിത്രം പഠിക്കാതെ കോണ്‍ഗ്രസ് ആണെന്ന് പറഞ്ഞിട്ട് കാര്യമില്ല. വഞ്ചകന് ആരാണെന്ന് ജനം തീരുമാനിക്കട്ടെ. തനിക്കെതിരെ സൈബര്‍ ആക്രമണം നടത്തുന്നത് സിപിഎമ്മുകാരല്ല,കോണ്‍ഗ്രസാണ്. നടപടി സ്വീകരിച്ചാലും കോണ്‍ഗ്രസുകാരനായി തുടരുമെന്നും അദ്ദേഹം പറഞ്ഞു.
അച്ചടക്കം നടപടി സ്വീകരിക്കണമെന്ന് കേരളത്തിലെ എല്ലാ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെയും കൂട്ടായ ആവശ്യമാണ്. ഇതില്‍ കെപിസിസി പ്രസിഡന്റിനെ ഒറ്റതിരിഞ്ഞ് ആക്രമിക്കേണ്ടതില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന് പറഞ്ഞു. എല്ലാ നേതാക്കളുമായി ആലോചിച്ച ശേഷമാണ് അദ്ദേഹം എഐസിസിക്ക് പരാതി അയച്ചതെന്നും അദ്ദേഹം പറഞ്ഞു.