ബൈഡന്റെ ആരോഗ്യത്തെ കുറിച്ചു ഭയപ്പെടേണ്ടതില്ലെന്ന് ഡോ. ആന്റണി ഫൗചി

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ജൊ ബൈഡന്റെ ആരോഗ്യത്തെകുറിച്ചു ഭയപ്പെടുന്നതിന് പ്രത്യേക കാരണമൊന്നും കാണുന്നില്ലെന്ന് പ്രസിഡന്റിന്റെ ചീഫ് മെഡിക്കല്‍ അഡ് വൈസര്‍ ആന്റണി ഫൗചി അറിയിച്ചു.

ഏപ്രില്‍ 10 ഞായറാഴ്ച ദിസ് വീക്ക് പരിപാടിയില്‍ പങ്കെടുത്തു സംസാരിക്കുന്നതിനിടയിലാണ് ബൈഡന്റെ ആരോഗ്യത്തെകുറിച്ചു പരാമര്‍ശിച്ചത്.

പ്രസിഡന്റ് ബൈഡന്‍ പൂര്‍ണ്ണമായും വാക്‌സിനേറ്റ് ചെയ്തിട്ടുണ്ടെന്ന് മാത്രമല്ല ബൂസ്റ്റര്‍ ഡോസും സ്വീകരിച്ചിട്ടുണ്ട്. ബൈഡന്റെ ആരോഗ്യസംരക്ഷണത്തിന് സ്വീകരിച്ചിരിക്കുന്ന ഉയര്‍ന്ന മാനദണ്ഡങ്ങള്‍ കോവിഡ് ഉള്‍പ്പെടെയുള്ള രോഗങ്ങളില്‍ നിന്നും ബൈഡനെ സംരക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.

യു.എസ്. ഹൗസ് സ്പീക്കര്‍ നാന്‍സിപെലോസി, അറ്റോര്‍ണി ജനറല്‍ മെറിക്ക് ഗാര്‍ലാന്റ്, അഗ്രികള്‍ച്ചറല്‍ സെക്രട്ടറി ടോം വില്‍സാക്ക് തുടങ്ങി നിരവധി വൈറ്റ് ഹൗസ് ഓഫീഷ്യല്‍സുകള്‍ക്ക് ഈയ്യിടെ കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ബൈഡന്റെ ആരോഗ്യത്തെകുറിച്ചു ചര്‍ച്ച ചെയ്യപ്പെട്ടത്. 79 വയസ്സായെങ്കിലും ബൈഡന് ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ ഒന്നും തന്നെയില്ലെന്നും ഫൗച്ചി പറഞ്ഞു.

കോവിഡിനെ പൂര്‍ണ്ണമായും തുടച്ചു നീക്കാനാവില്ല. ഓരോരുത്തരും അതു മനസ്സിലാക്കി സ്വയം പ്രതിരോധ നടപടികള്‍ സ്വീകരിക്കണമെന്നും ഫൗച്ചി കൂട്ടിചേര്‍ത്തു.

Print Friendly, PDF & Email

Leave a Comment

More News