ആലപ്പുഴ: വേനല്‍മഴയില്‍ വന്‍ കൃഷിനാശമുണ്ടായ കുട്ടനാട്ടിലെ പാടശേഖരം യു.ഡി.എഫ് പ്രതിനിധി സംഘം സന്ദര്‍ശിക്കുന്നു. ചമ്പക്കുളം കൃഷിഭവനു കീഴിലുള്ള പാടശേഖരത്താണ് യു.ഡി.എഫ് നേതാക്കള്‍ ആദ്യമെത്തിയത്. ഇവിടെ 900 ഏക്കറോളം വിസ്തൃതിയുള്ള പാടശേഖരമാണ്. ഏറ്റവും കൂടുതല്‍ കുഷിനാശം ഉണ്ടായതും ഇവിടെയാണ്.
കണ്ണീര്‍ പാടങ്ങളായ ഈ പാടശേഖരങ്ങളിലെ കര്‍ഷകര്‍ വട്ടിപ്പലിശയ്ക്കും പണയം വച്ചുമാണ് പണം കണ്ടെത്തിയതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു. പലര്‍ക്കും വിള ഇന്‍ഷുറന്‍സ് പരിരക്ഷയില്ല. മില്ലുകള്‍ക്ക് ഒരു കാരണവശാലും സ്വീകരിക്കാന്‍ കഴിയാത്ത അവസ്ഥയാണ്. ഇന്നലെ കൊയ്ത്ത് തുടങ്ങേണ്ട പാടങ്ങളാണ് വെള്ളത്തിനടിയിലായത്.
കുട്ടനാട്ടിലെ പ്രശ്‌നങ്ങള്‍ നിയമസഭയില്‍ അവതരിപ്പിച്ചപ്പോള്‍ കൃഷിമന്ത്രിയും ജലവിഭവമന്ത്രിയും കുട്ടനാട്ടിലെ ജനങ്ങള്‍ക്ക് നല്‍കിയ ഉറപ്പ് പാലിച്ചിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍, യുഡിഎഫ് കണ്‍വീനര്‍ എം.എം ഹസ്സന്‍, മോന്‍സ് ജോസഫ് തുടങ്ങിയവര്‍ സംഘത്തിലുണ്ട്.
കൃഷിനാശത്തെ തുടര്‍ന്ന് തിരുവല്ല നിരത്ത് ഇന്നലെ കര്‍ഷകര്‍ ആത്മഹത്യ ചെയ്തിരുന്നു. മരിച്ച രാജീവിന്റെ കുടുംബത്തേയും യുഡിഎഫ് നേതാക്കള്‍ കാണും.