നിമിഷപ്രിയയുടെ മോചനം: തയതന്ത്ര ഇടപെടല്‍ നടത്താനാവില്ലെന്ന് കേന്ദ്രം; ഹര്‍ജി തള്ളി

ന്യുഡല്‍ഹി: യെമനിലെ തടവറയില്‍ കഴിയുന്ന മലയാളി യുവതി നിമിഷ ്രപിയയുടെ മോചനത്തിന് കേന്ദ്രസര്‍ക്കാര്‍ നയതന്ത്ര തലത്തില്‍ ഇടപെടല്‍ നടത്തണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി. മോചനത്തിന് നേരിട്ട് ഇടപെടാന്‍ കഴിയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു. എന്നാല്‍ കുടുംബവും സംഘടനകളും നടത്തുന്ന ചര്‍ച്ചകള്‍ക്ക് എല്ലാ സഹായവും നല്‍കാമെന്ന് കേന്ദ്രം വ്യക്തമാക്കി. ഇത് പരിഗണിച്ചാണ് കോടതി ഹര്‍ജി തള്ളിയത്.

യെമന്‍ പൗരനെ കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട നിമിഷ പ്രിയ യെമന്‍ ജയിലിലാണ്. മെയന്‍ പൗരന്റെ കുടുംബത്തിന് ദയാധനം നല്‍കി ശിക്ഷയില്‍ ഇളവ് നേടാന്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ വിട്ടുവീഴ്ചയ്ക്ക് ഇല്ലെന്ന നിലപാടിലാണ് യെമന്‍ പൗരന്റെ നിലപാട്.

 

Print Friendly, PDF & Email

Leave a Comment

More News