കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ എട്ടാം പ്രതി; ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ്രൈകംബ്രാഞ്ച് വിചാരണ കോടതിയെ സമീപിക്കും. ദിലീപ് ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചുവെന്ന് കാണിച്ചുള്ള റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ച് തയ്യാറാക്കി.
ദിലീപ് സാക്ഷികളെ സ്വാധീനിച്ചു, തെളിവുകള്‍ നശിപ്പിക്കാന്‍ മുന്നിട്ടിറങ്ങി തുടങ്ങിയ കാരണങ്ങളാണ് ജാമ്യം റദ്ദാക്കണമെന്ന ആവശ്യത്തിന് കാരണങ്ങളായി ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടില്‍ പറയുന്നത്. കേസിലെ തുടരന്വേഷണത്തിന് ആധാരമായ സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ മൊഴികളുടെ അടിസ്ഥാനത്തിലാണ് അന്വേഷണ സംഘം ഈ ആവശ്യം ഉന്നയിക്കുന്നത്.
അതേസമയം, കോടതി രേഖ ചോര്‍ത്തിയെന്ന പരാതിയില്‍ ഡി.വൈ.എസ്.പി ബൈജു പൗലോസ് ഇന്ന് വിചാരണ കോടതിയില്‍ ഹാജരായി. തുടരന്വേഷണത്തിലെ വിവരങ്ങള്‍ കോടതി വിലക്ക് ലംഘിച്ചും മാധ്യമങ്ങള്‍ക്ക് നല്‍കിയെന്ന് പ്രതിഭാഗം നല്‍കിയ പരാതിയിലാണ് കോടതി ബൈജു പൗലോസിനോട് നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ടത്. കോടതി ജീവനക്കാരെ ചോദ്യം ചെയ്യാനുള്ള നോട്ടീസിന്റെ പകര്‍പ്പ് അന്വേഷണ ഉദ്യോഗസ്ഥന്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയെന്നാണ് പരാതി. അന്വേഷണ ഉദ്യോഗസ്ഥന്റെ ഒപ്പോടുകൂടിയ നോട്ടീസ് ആണ് പുറത്തുവന്നത്.