ഗ്യാസിന്റെ വില ഒരാഴ്ചയില്‍ ഗ്യാസിന് കുറഞ്ഞത് ഒരു ഡോളര്‍

ഡാളസ്: റഷ്യന്‍- ഉക്രയ്ന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ റഷ്യയില്‍ നിന്നുള്ള ഓയില്‍ ഇറക്കുമതി അമേരിക്ക നിര്‍ത്തിവെച്ചതിനെ തുടര്‍ന്ന് കുതിച്ചുയര്‍ന്ന ഓയില്‍ വിലയില്‍ ഒരാഴ്ചയ്ക്കുള്ളില്‍ ഗ്യാലന് 90 സെന്റ്, ഒരു ഡോളര്‍ വരെ വില കുറഞ്ഞു. സാധാരണക്കാരെ സംബന്ധിച്ചു ഇതുവരെ ആശ്വാസകരമാണ്.

അമേരിക്കയുടെ ഓയില്‍ കരുതല്‍ ശേഖരത്തില്‍ നിന്നും പ്രതിദിനം 10 മില്യണ്‍ ഓയില്‍ വിട്ടു നല്‍കുന്നതിന് ബൈഡന്‍ ഉത്തരവിട്ടതും ഗ്യാസിന്റെ വിലയില്‍ കുറവനുഭവപ്പെടുന്നതിന് കാരണമായതായി വിലയിരുത്തപ്പെടുന്നു.

പത്തു ദിവസം മുമ്പു ഒരു ഗ്യാലന്‍ റഗുലര്‍ ഗ്യാസില്‍ 4 ഡോളര്‍ 40 സെന്റു വരെ ടെക്സ്സില്‍ ഉയര്‍ന്നിരുന്നു. ഏപ്രില്‍ 11 തിങ്കളാഴ്ച ഈ ഗ്യാസിന്റെ വില ഒരു ഡോളറോളം കുറഞ്ഞു 3 ഡോളര്‍ 41 സെന്റില്‍ എത്തി നില്‍ക്കുന്നു. ട്രിപ്പില്‍ എയുടെ കണക്കനുസരിച്ചു അമേരിക്കയിലെ ശരാശരി ഒരു ഗ്യാലന്‍ ഗ്യാസിന്റെ വില 4.11 ഡോളറാണ്. ടെക്സസ്സില്‍ 3.77 സെന്റും.

വിലയില്‍ ഇനിയും കുറവുണ്ടാകുമെന്നാണ് വ്യാപരികള്‍ കണക്കു കൂട്ടുന്നത്. ടെക്സസ് ഉള്‍പ്പെടെ പല സംസ്ഥാനങ്ങളിലും ഓയില്‍ ഉല്‍പ്പാദനം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.

ഗ്യാസിന്റെ വില ഒരിക്കല്‍ വര്‍ദ്ധിച്ചാല്‍ ആ വില സ്ഥിരമായി നില്‍ക്കുകയില്ലെന്നും, മാര്‍ക്കറ്റില്‍ ക്രൂഡോയിലിന്റെ വിലയില്‍ കുറവു വരുന്നതനുസരിച്ചു ഗ്യാസിന്റെ വിലയിലും മാറ്റമുണ്ടാകും. ഇന്ത്യയുള്‍പ്പെടെ പല രാജ്യങ്ങളിലും പെട്രോളിന്റെ വില തുടര്‍ച്ചയായി വര്‍ദ്ധിച്ചു വരുന്നതല്ലാതെ ഒരിക്കലും കാര്യമായി താഴേക്കു പോകുകയില്ലെ എന്നത് അമേരിക്കയെ സംബന്ധിച്ച് ബാധകമല്ല.

Print Friendly, PDF & Email

Leave a Comment

More News