മലപ്പുറം: രാമനവമിയുടെ മറവിൽ രാജ്യവ്യാപകമായി സംഘ് പരിവാറിന്റെ നേതൃത്വത്തിൽ നടക്കുന്ന മുസ്ലിം സമൂഹത്തിന് നേരെയുള്ള വംശഹത്യകൾ ചെറുക്കുമെന്നു ഫ്രറ്റേണിറ്റി മൂവ്മെന്റ്. രാമ നവമിയുടെ മറവിലുള്ള സംഘ് പരിവാറിന്റെ വംശഹത്യകളെ ചെറുക്കുക എന്ന തലക്കെട്ട് ഉയർത്തിപ്പിടിച്ചു മലപ്പുറം പോസ്റ്റ് ഓഫീസിലേക്ക് മാർച്ച് നടത്തിയ മാർച്ച് ഉദ്ഘാടനം ഫ്രറ്റേണിറ്റി മൂവ്മെന്റ് ജില്ലാ സെക്രട്ടറി ഹാദിഖ് എൻ.കെ ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുസ്ലിംകളുടെ പള്ളികൾ,വീടുകൾ, കച്ചവട സ്ഥാപനങ്ങൾ, വാഹനങ്ങൾ, സ്വത്തുകൾ എന്നിവക്ക് സംരക്ഷണം നൽകാൻ തയ്യാറാവാത്ത കേന്ദ്ര-സംസ്ഥാന സർക്കാരുകൾ വംശീയ അജണ്ടയാണ് നടപ്പിലാക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഹിന്ദുത്വ അക്രമികൾക്ക് സംരക്ഷണം നൽകുകയും നിരപരാധികളായ മുസ്ലീം യുവാക്കളെ അറസ്റ്റ് ചെയ്യുകയും ചെയ്ത പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് മാർച്ചിൽ അധ്യക്ഷത വഹിച്ച ഷബീർ പി.കെ ആവശ്യപ്പെട്ടു.
മഹാനവമിയുടെ മറവിൽ തുടർന്ന് കൊണ്ടിരിക്കുന്ന മുസ്ലിം വിരുദ്ധ- വംശീയ അക്രമങ്ങളിൽ പൊതു സമൂഹം പുലർത്തുന്ന നിസ്സംഗത ചോദ്യം ചെയ്യപ്പെടേണ്ടത് ആണെന്ന് മാർച്ചിൽ സംസാരിച്ച ആവശ്യപ്പെട്ടു.മങ്കട മണ്ഡലം ഷമീം ആളുകൾ മാർച്ചിനെ അഭിമുഖീകരിച്ചു സംസാരിച്ചു. മാസ്സ് കോളേജ് സ്ഥലത്ത് നിന്ന് ആരംഭിച്ച മാർച്ച് പോസ്റ്റ് ഓഫീസിലേക്ക്. സ്ഥലത്ത് പോലീസ് തടഞ്ഞു. മാർച്ചിന് അനസ് നസീർ, ബാരി മുബീൻ, തുടങ്ങിയവർ നേതൃത്വം നൽകി.