സമരം കാരണം പരീക്ഷ മുടങ്ങി; അധ്യാപകരെ വിദ്യാര്‍ഥികള്‍ പൂട്ടിയിട്ടു

കോഴിക്കോട്: അധ്യാപകരുടെ സമരം കാരണം പരീക്ഷയെഴുതാന്‍ സാധിക്കാതെ തോറ്റ വിദ്യാര്‍ഥികള്‍ പ്രിന്‍സിപ്പലിനെയും അധ്യാപകരെയും ഓഫീസുകളില്‍ പൂട്ടിയിട്ടു. മുക്കം കെഎംസിടി പോളിടെക്‌നിക്ക് കോളജിലാണ് സംഭവം. 500 വിദ്യാര്‍ഥികള്‍ ചേര്‍ന്നാണ് അധ്യാപകരെ ഓഫീസ് മുറിയില്‍ പൂട്ടിയത്. ശമ്പളം നല്‍കാത്തതിനാല്‍ കഴിഞ്ഞ ജനുവരിയിലാണ് അധ്യാപകര്‍ സമരം നടത്തിയത്. ഇതേതുടര്‍ന്ന് ഒന്നാം വര്‍ഷ വിദ്യാര്‍ഥികളുടെ രണ്ടാം സെമസ്റ്റര്‍ ഇംഗ്ലീഷ് പരീക്ഷ മുടങ്ങി. അധ്യാപകസമരം ഒത്തുതീര്‍പ്പായതോടെ വിദ്യാര്‍ഥികള്‍ക്ക് പരീക്ഷയെഴുതാന്‍ അവസരം നല്‍കുമെന്നും ആരും തോല്‍ക്കില്ലെന്നും കോളജ് അധികൃതര്‍ ഇറപ്പ് നല്‍കിയിരുന്നു. എന്നാല്‍ പരീക്ഷാഫലം വന്നപ്പോള്‍ 500 കുട്ടികള്‍ തോറ്റു. ഇതേതുടര്‍ന്നാണ് വിദ്യാര്‍ഥികള്‍ അനിശ്ചിത കാല സമരവുമായി രംഗത്തെത്തിയത്.

സപ്ലിമെന്ററി പരീക്ഷ എഴുതില്ലെന്നും റീ ടെസ്റ്റ് നടത്തണമെന്നുമാണ് വിദ്യാര്‍ഥികളുടെ ആവശ്യം. സപ്ലിമെന്ററി പരീക്ഷ എഴുതുന്നത് തുടര്‍ വിദ്യാഭ്യാസത്തേയും ജോലിയേയും ബാധിക്കുമെന്ന് വിദ്യാര്‍ഥികള്‍ ചൂണ്ടിക്കാട്ടി.

 

 

 

 

Print Friendly, PDF & Email

Leave a Comment

More News