വാഷിംഗ്ടണ്‍: ഇന്ത്യയിൽ മനുഷ്യാവകാശ ലംഘനങ്ങൾ വർദ്ധിച്ചുവരുന്നത് യുഎസ് നിരീക്ഷിച്ചു വരികയാണെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെൻ പറഞ്ഞു.
ചില സർക്കാർ, പോലീസ്, ജയിൽ ഉദ്യോഗസ്ഥർ എന്നിവരുടെ മനുഷ്യാവകാശ ലംഘനങ്ങൾ ഉൾപ്പെടെ, ഇന്ത്യയിലെ സമീപകാല സംഭവവികാസങ്ങൾ ഞങ്ങൾ നിരീക്ഷിച്ചു വരികയാണെന്ന് ബ്ലിങ്കെൻ തിങ്കളാഴ്ച യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ, ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ, ഇന്ത്യയുടെ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് എന്നിവരുമായി നടത്തിയ സംയുക്ത പത്രസമ്മേളനത്തിൽ പറഞ്ഞു.
എന്നാല്‍, ബ്ലിങ്കെൻ വിശദാംശങ്ങളിലേക്ക് കടന്നില്ല. ബ്രീഫിംഗിൽ ബ്ലിങ്കനെ തുടർന്ന് സംസാരിച്ച രാജ്നാഥ് സിംഗും ജയശങ്കറും ഇന്ത്യയില്‍ നടക്കുന്ന മനുഷ്യാവകാശ പ്രശ്നം പരാമർശിച്ചതേ ഇല്ല.
മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സർക്കാരിനെ വിമർശിക്കാൻ യുഎസ് ഭരണകൂടം മടിച്ചുനിൽക്കുന്നതിനെ യുഎസ് പ്രതിനിധി ഇൽഹാൻ ഒമർ ചോദ്യം ചെയ്തതിന് തൊട്ടുപിന്നാലെയാണ് ബ്ലിങ്കന്റെ അഭിപ്രായങ്ങൾ.
“ഇന്ത്യയിലെ മുസ്ലീം ജനവിഭാഗങ്ങളെ സമാധാന പങ്കാളിയായി കണക്കാക്കുന്നതിന് മുമ്പ് മോദി അവര്‍ക്കു വേണ്ടി എന്തുചെയ്യണം?” കഴിഞ്ഞ തിങ്കളാഴ്ച, പ്രസിഡന്റ് ജോ ബൈഡന്റെ ഡെമോക്രാറ്റിക് പാർട്ടി അംഗം ഒമർ അഭിപ്രായപ്പെട്ടിരുന്നു. മനുഷ്യാവകാശങ്ങളുടെ കാര്യത്തിൽ മോദി സർക്കാരിനെ വിമർശിക്കാൻ ബൈഡൻ ഭരണകൂടം എന്തിനാണ് ഇത്ര വിമുഖത കാണിക്കുന്നതെന്ന് അവർ ട്വിറ്ററില്‍ ചോദിച്ചിരുന്നു.
Why has the Biden Administration been so reluctant to criticize Modi’s government on human rights?
What does Modi need to do to India’s Muslim population before we will stop considering them a partner in peace?
These are the questions the Administration needs to answer. pic.twitter.com/kwO2rSh1BL
— Rep. Ilhan Omar (@Ilhan) April 6, 2022