ദോഹ: കോവിഡ്-19 നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി നടപ്പിലാക്കി ഖത്തര്‍ ആഭ്യന്തര മന്ത്രാലയം. നിയമം ലംഘിച്ചതിന് 247 പേരെ കൂടി ചൊവ്വാഴ്ച അറസ്റ്റ് ചെയ്തതായി അധികൃതർ അറിയിച്ചു. ഇതിൽ 241 പേരെ മാസ്ക് ധരിക്കാത്തതിനാണ് അറസ്റ്റ് ചെയ്തത്.
മൊബൈൽ ഫോണിൽ ഇഹ്തിറാസ് ആപ്ലിക്കേഷൻ ഇല്ലാത്ത ആറുപേരെ അധികൃതർ അറസ്റ്റ് ചെയ്തു. അറസ്റ്റ് ചെയ്ത എല്ലാവരെയും തുടർ നടപടികൾക്കായി പ്രോസിക്യൂഷന് കൈമാറി. കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥർ ഖത്തറിൽ ഇതുവരെ ആയിരക്കണക്കിന് ആളുകളെ അറസ്റ്റ് ചെയ്യുകയും പ്രോസിക്യൂഷന് കൈമാറുകയും ചെയ്തു.
ക്യാബിനറ്റ് തീരുമാനത്തിന് അനുസൃതമായാണ് നടപടി സ്വീകരിച്ചതെന്ന് അധികൃതര്‍ അറിയിച്ചു. എല്ലാ പൊതുസ്ഥലങ്ങളിലും മാസ്ക് ധരിക്കണമെന്നത് രാജ്യത്ത് നിര്‍ബന്ധമാണ്. മാസ്ക് ധരിക്കാത്തതുമായി ബന്ധപ്പെട്ട നിയമലംഘനങ്ങള്‍ക്ക് സാംക്രമിക രോഗങ്ങള്‍ തടയുന്നതിനുള്ള 1990ലെ 17-ാം നമ്പര്‍ ഉത്തരവ് പ്രകാരമാണ് നടപടിയെടുക്കുക. ഇതുവരെ ആയിരക്കണക്കിന് പേരെയാണ് ഇത്തരത്തില്‍ അധികൃതര്‍ പിടികൂടി തുടര്‍ നടപടികള്‍ക്കായി പ്രോസിക്യൂഷന് കൈമാറിയിട്ടുള്ളതെന്ന് ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു.