സംസ്ഥാനത്ത് 42 തദ്ദേശ വാര്‍ഡുകളിലെ ഉപതെരഞ്ഞെടുപ്പ് മേയ് 17ന്

തിരുവനന്തപുരം: സംസ്ഥാനത്ത് അംഗങ്ങളുടെയും കൗണ്‍സിലര്‍മാരുടെയും ഒഴിവുണ്ടായ 42 തദ്ദേശ വാര്‍ഡുകളില്‍ മേയ് 17ന് ഉപതെരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനിച്ചതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എ.ഷാജഹാന്‍. വിജ്ഞാപനം ഏപ്രില്‍ 20ന് പുറപ്പെടുവിക്കും. 20 മുതല്‍ 27 വരെ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കാം. സൂക്ഷ്മപരിശോധന 28ന് നടത്തും.
ഏപ്രില്‍ 30 വരെ പത്രിക പിന്‍വലിക്കാം. വോട്ടെടുപ്പ് സമയം രാവിലെ ഏഴ് മുതല്‍ വൈകുന്നേരം ആറ് വരെയാണ്. വോട്ടെണ്ണല്‍ മേയ് 18ന് രാവിലെ 10 ന് ആരംഭിക്കും. തെരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നു. അര്‍ഹതയുള്ള സ്ഥാനാര്‍ഥികള്‍ക്ക് നിക്ഷേപത്തുക കാലതാമസം കൂടാതെ തിരികെ ലഭിക്കുന്നതിന് നാമനിര്‍ദ്ദേശ പത്രികയോടൊപ്പം കമ്മീഷന്‍ പുതിയതായി ഏര്‍പ്പെടുത്തിയ ഫാം കൂടി പൂരിപ്പിച്ചു നല്‍കണം.

തെരഞ്ഞെടുപ്പിനു മുന്നോടിയായി അന്തിമ വോട്ടര്‍പട്ടിക മാര്‍ച്ച് 16ന് പ്രസിദ്ധീകരിച്ചിരുന്നു. പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ലാത്തവര്‍ക്ക് പേര് ചേര്‍ക്കുന്നതിനും ഉള്‍ക്കുറിപ്പുകളില്‍ ഭേദഗതി വരുത്തുന്നതിനും വീണ്ടും അവസരം നല്‍കിയിരുന്നു. സപ്ലിമെന്ററി പട്ടികകള്‍ ഏപ്രില്‍ 25ന് പ്രസിദ്ധീകരിക്കും. വരണാധികാരികള്‍ക്കും ഉപവരണാധികാരികള്‍ക്കുമുള്ള പരിശീലനം കമ്മീഷന്‍ ഓഫീസില്‍ നല്‍കി.

12 ജില്ലകളിലായി രണ്ട് കോര്‍പ്പറേഷന്‍, ഏഴ് മുനിസിപ്പാലിറ്റി, രണ്ട് ബ്ലോക്ക് പഞ്ചായത്ത്, 31 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലേയ്ക്കാണ് ഉപതെരഞ്ഞെടുപ്പ് നടത്തുന്നത്. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന തദ്ദേശ വാര്‍ഡുകള്‍:-

തിരുവനന്തപുരം ജില്ല – അതിയന്നൂര്‍ ഗ്രാമപഞ്ചായത്തിലെ കണ്ണറവിള, പൂവാര്‍ ഗ്രാമപഞ്ചായത്തിലെ അരശുംമൂട്, നാവായിക്കുളം ഗ്രാമപഞ്ചായത്തിലെ മരുതിക്കുന്ന്, കല്ലറ ഗ്രാമപഞ്ചായത്തിലെ കൊടിതൂക്കിയകുന്ന്.

കൊല്ലം ജില്ല – വെളിയം ഗ്രാമപഞ്ചായത്തിലെ കളപ്പില, വെളിനല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ മുളയറച്ചാല്‍, ക്ലാപ്പന ഗ്രാമപഞ്ചായത്തിലെ ക്ലാപ്പന കിഴക്ക്, പെരിനാട് ഗ്രാമപഞ്ചായത്തിലെ നാന്തിരിക്കല്‍, ആര്യങ്കാവ് ഗ്രാമപഞ്ചായത്തിലെ കഴുതുരുട്ടി, ശൂരനാട് വടക്ക് ഗ്രാമപഞ്ചായത്തിലെ സംഗമം

പത്തനംതിട്ട ജില്ല – കോന്നി ഗ്രാമപഞ്ചായത്തിലെ ചിറ്റൂര്‍, കൊറ്റനാട് ഗ്രാമപഞ്ചായത്തിലെ വൃന്ദാവനം, റാന്നി അങ്ങാടി ഗ്രാമപഞ്ചായത്തിലെ ഈട്ടിച്ചുവട് ആലപ്പുഴ ജില്ല – ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്തിലെ മണയ്ക്കാട്, മണ്ണഞ്ചേരി ഗ്രാമപഞ്ചായത്തിലെ പെരുന്തുരുത്ത് കോട്ടയം ജില്ല – ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റിയിലെ അമ്പലം

ഇടുക്കി ജില്ല – ഉടുമ്പന്നൂര്‍ ഗ്രാമപഞ്ചായത്തിലെ വെള്ളന്താനം, ഇടമലക്കുടി ഗ്രാമപഞ്ചായത്തിലെ ആണ്ടവന്‍കുടി, അയ്യപ്പന്‍കോവില്‍ ഗ്രാമപഞ്ചായത്തിലെ ചേമ്പളം

എറണാകുളം ജില്ല – കൊച്ചി മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ എറണാകുളം സൗത്ത്, തൃപ്പുണിത്തറ മുനിസിപ്പാലിറ്റിയിലെ പിഷാരി കോവില്‍, ഇളമനത്തോപ്പ്, കുന്നത്ത്നാട് ഗ്രാമപഞ്ചായത്തിലെ വെമ്പിള്ളി, വാരപ്പെട്ടി ഗ്രാമപഞ്ചായത്തിലെ മൈലൂര്‍, നെടുമ്പാശ്ശേരി ഗ്രാമപഞ്ചായത്തിലെ അത്താണി ടൗണ്‍

തൃശൂര്‍ ജില്ല – വടക്കഞ്ചേരി മുനിസിപ്പാലിറ്റിയിലെ ഒന്നാംകല്ല്, ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തിലെ ആനന്ദപുരം, കുഴൂര്‍ ഗ്രാമപഞ്ചായത്തിലെ കുഴൂര്‍, തൃക്കൂര്‍ ഗ്രാമപഞ്ചായത്തിലെ ആലേങ്ങാട്, മുരിയാട് ഗ്രാമപഞ്ചായത്തിലെ തുറവന്‍കാട്, വെള്ളാങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ വെളയനാട്
പാലക്കാട് ജില്ല – ചെറുപ്പളശ്ശേരി മുനിസിപ്പാലിറ്റിയിലെ കോട്ടകുന്ന്, പല്ലശ്ശന ഗ്രാമപഞ്ചായത്തിലെ കൂടല്ലൂര്‍<
മലപ്പുറം ജില്ല – ആലംകോട് ഗ്രാമപഞ്ചായത്തിലെ ഉദിനുപറമ്പ്, വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തിലെ പരുത്തിക്കാട്, കണ്ണമംഗലം ഗ്രാമപഞ്ചായത്തിലെ വാളക്കുട

കോഴിക്കോട് ജില്ല – കൊടുവള്ളി മുനിസിപ്പാലിറ്റിയിലെ വാരിക്കുഴിത്താഴം കണ്ണൂര്‍ ജില്ല – കണ്ണൂര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ കക്കാട്, പയ്യന്നൂര്‍ മുനിസിപ്പാലിറ്റിയിലെ മുതിയലം, മുഴുപ്പിലങ്ങാട് ഗ്രാമപഞ്ചായത്തിലെ തെക്കേക്കുന്നുമ്പ്രം, മാങ്ങാട്ടിടം ഗ്രാമപഞ്ചായത്തിലെ നീര്‍വ്വേലി, കുറുമാത്തൂര്‍ ഗ്രാമപഞ്ചായത്തിലെ പുല്ലാഞ്ഞിയോട്.

 

 

 

Print Friendly, PDF & Email

Leave a Comment

More News