ന്യൂഡല്‍ഹി: കേന്ദ്രീയ വിദ്യാലയ പ്രവേശനത്തില്‍ എംപിമാര്‍ക്ക് നല്‍കിയിരുന്ന ക്വാട്ട റദ്ദാക്കി. എംപിമാരുടെ മക്കള്‍ക്കും പേരക്കുട്ടികള്‍ക്കും പ്രവേശനത്തിനുള്ള ക്വാട്ടകളും നീക്കിയിട്ടുണ്ട്. ഇനി മുതല്‍ കേന്ദ്രീയ വിദ്യാലയത്തില്‍ ജനറല്‍ ക്വാട്ടയും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കുള്ള ക്വാട്ടയും മാത്രമാകും ഉണ്ടാകുക.
ഓരോ എംപിമാര്‍ക്കും പത്ത് സീറ്റ് വീതമായിരുന്നു ക്വാട്ട അനുവദിച്ചിരുന്നത്. 1975ലാണ് ഓരോ പാര്‍ലമെന്റ് അംഗത്തിനും കേന്ദ്രീയ വിദ്യാലയത്തിലേക്കുള്ള പ്രവേശനത്തിന് ക്വാട്ട നല്‍കാന്‍ ആരംഭിക്കുന്നത്.