ലഖ്‌നൗ: ഉത്തർപ്രദേശിലെ ഹമീർപൂർ ജില്ലയിൽ ഗുഡ്‌ഖ വ്യാപാരിയുടെ സ്ഥാപനത്തില്‍ കേന്ദ്ര ചരക്ക് സേവന നികുതി (സിജിഎസ്ടി) സംഘം റെയ്ഡ് നടത്തി 6.31 കോടി രൂപ കണ്ടുകെട്ടി. അത്രയും പണം ബെഡ് ബോക്‌സിനുള്ളിലായിരുന്നു സൂക്ഷിച്ചിരുന്നത്.
സ്റ്റേറ്റ് ബാങ്ക് ജീവനക്കാർ നോട്ടുകൾ എണ്ണാൻ മൂന്ന് മെഷീനുകളും വലിയ പെട്ടികളും കൊണ്ടുവന്നിരുന്നു. 18 മണിക്കൂര്‍ കൊണ്ടാണ് പണം എണ്ണിത്തിട്ടപ്പെടുത്തിയത്.
സംഘത്തോടൊപ്പമുണ്ടായിരുന്ന ഡെപ്യൂട്ടി കമ്മീഷണർ മാധ്യമങ്ങളുടെ ചോദ്യത്തിന് പ്രതികരിച്ചില്ല. ജോയിന്റ് കമ്മീഷണർ സെർച്ച് വാറണ്ട് നൽകിയിട്ടുണ്ടെന്നും അതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നും അദ്ദേഹം പറഞ്ഞു.
സുമേർപൂർ ടൗണിലെ പൊലീസ് സ്റ്റേഷന് സമീപം താമസിക്കുന്ന ഗുട്ഖ വ്യാപാരി ജഗത് ഗുപ്തയുടെ സ്ഥലത്താണ് സിജിഎസ്ടി സംഘം റെയ്ഡ് നടത്തിയത്. ഏപ്രിൽ 12 ന് രാവിലെ 6 മണിക്ക് ആരംഭിച്ച 15 അംഗ സംഘത്തിന്റെ റെയ്ഡ് ഏപ്രിൽ 13 വൈകുന്നേരം വരെ തുടർന്നു.