കോഴിക്കോട്: സംസ്ഥാനത്തു മതസൗഹാര്‍ദം തകര്‍ക്കാന്‍ പ്രതിലോമ ശക്തികള്‍ ശ്രമിക്കുന്നുവെന്നു താമരശേരി ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍. അടുത്ത കാലത്തെ ചില പ്രതിസന്ധികള്‍ മനസുകളെ തമ്മില്‍ അകറ്റുന്നു. മതസൗഹാര്‍ദം എന്നും ഉയര്‍ത്തിപ്പിടിച്ചു മാതൃകയാക്കി ഇതിനെ നേരിടണം. മതസൗഹാര്‍ദം തകര്‍ക്കാനുള്ള ശ്രമങ്ങള്‍ക്കു മലയാളികള്‍ കീഴടങ്ങരുത്. മത സൗഹാര്‍ദം ഉയര്‍ത്തിപ്പിടിച്ച സംസ്ഥാനമാണ് കേരളമെന്നും അദ്ദേഹം പറഞ്ഞു.
കോഴിക്കോട് താമരശേരി മേരി മാതാ കത്തീഡ്രലില്‍ നടന്ന പെസഹാ ശുശ്രൂഷകളിലെപ്രാര്‍ഥനകള്‍ക്കു മുഖ്യകാര്‍മികത്വം വഹിച്ചശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. നൂറുകണക്കിനു വിശ്വാസികളാണ് പ്രാര്‍ഥനയില്‍ പങ്കുചേരാനെത്തിയത്. കോഴിക്കോട് രൂപതയ്ക്കു കീഴിലെ ദേവമാതാ കത്തീഡ്രലില്‍ വൈകുന്നേരം ആറിനു നടക്കുന്ന പ്രാര്‍ഥനാ ചടങ്ങുകള്‍ക്കു കോഴിക്കോട് ബിഷപ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍ മുഖ്യകാര്‍മികത്വം വഹിക്കും.