ലഖ്‌നൗ: പൗരാണിക ക്ഷേത്രമെന്ന് നാട്ടുകാർ അവകാശപ്പെടുന്ന ഉത്തർപ്രദേശിലെ ഇറ്റാഹ് ജില്ലയിലെ ദർഗയിൽ ഖനനത്തിനിടെ ദേവപ്രതിമകൾ കണ്ടെത്തിയതായി റിപ്പോർട്ട്. സുരക്ഷാ കാരണങ്ങളാൽ പോലീസ് ഔട്ട്‌പോസ്‌റ്റ് നിർമാണത്തിന് തറക്കല്ലിടുന്നതിനിടെ ജലേസർ പോലീസ് സ്‌റ്റേഷൻ പരിധിയിലെ ദർഗയ്‌ക്കുള്ളിൽ നിന്നാണ് വിഗ്രഹങ്ങൾ കണ്ടെടുത്തത്. ഈ വിഗ്രഹങ്ങളുടെ ഘോഷയാത്ര നടത്തുമെന്ന് ഹിന്ദു സംഘടനകൾ പ്രഖ്യാപിച്ചു. അതേസമയം വിഗ്രഹങ്ങളുടെ പഴക്കം സംബന്ധിച്ച് പുരാവസ്തു വകുപ്പ് പരിശോധന നടത്തും. വെള്ളിയാഴ്ചയാണ് ഖനനം നടത്തിയത്.
ബഡെ മിയാൻ കി മസാറിൽ നിന്ന് 10 മീറ്റർ അകലെയാണ് നിർദിഷ്ട പോലീസ് ഔട്ട്‌പോസ്റ്റിന്റെ അടിത്തറ കുഴിക്കുന്നതെന്ന് മാധ്യമ റിപ്പോർട്ടുകൾ പറയുന്നു. ഇതിനിടയിൽ ഹനുമാന്റെയും ശനിദേവന്റെയും വിഗ്രഹങ്ങൾ ഭൂമിയിൽ നിന്ന് പുറത്തേക്ക് വന്നു. വിവരമറിഞ്ഞ് പ്രാദേശിക ബിജെപി എംഎൽഎ സഞ്ജീവ് ദിവാകറും സ്ഥലത്തെത്തി. അദ്ദേഹത്തിന്റെ സാന്നിധ്യത്തിൽ ഹനുമാൻ വിഗ്രഹം വെള്ളത്തിലും ശനിദേവന്റെ പ്രതിമ എണ്ണയിലും കഴുകി.
സംഭവം ബിജെപിയുടെ പ്രാദേശിക എംഎൽഎ സഞ്ജീവ് ദിവാകർ തന്റെ ഫേസ്ബുക്ക് പേജിൽ പങ്കുവച്ചു. അദ്ദേഹം എഴുതി, “ഇന്ന് 2022 ഏപ്രിൽ 15 ന്, ജലേസർ ശനിദേവ് ക്ഷേത്രത്തിൽ പോലീസ് ഔട്ട്‌പോസ്‌റ്റ് നിർമ്മിക്കുന്നതിനുള്ള ഖനനത്തിനിടെ, ശനിദേവിന്റെയും വീർ ഹനുമാൻ ജിയുടെയും വിഗ്രഹം കണ്ടെത്തി.”
ബി.ജെ.പി എം.എൽ.എയ്‌ക്കൊപ്പം, ബഡേ മിയാൻ മസാർ സ്ഥിതി ചെയ്യുന്നിടത്ത് മുമ്പ് ഒരു പുരാതന ക്ഷേത്രം ഉണ്ടായിരുന്നുവെന്ന് പ്രദേശവാസികളും അവകാശപ്പെടുന്നുണ്ട്. പിന്നീട്, ദർഗ ക്രമേണ കൈയ്യേറുകയും ക്ഷേത്രത്തിന്റെ നിലനിൽപ്പ് അവസാനിപ്പിക്കുകയും ചെയ്തു.
അതേസമയം, ഏപ്രിൽ 13ന് ഇതേ ദർഗയിൽ കാവി പതാക വീശുന്ന ഫോട്ടോയും വൈറലായിരുന്നു. ഇത് സംബന്ധിച്ച് അലിഗഞ്ച് എസ്ഡിഎം അലങ്കാര്‍ അഗ്നിഹോത്രി, ചുവന്ന നിറമുള്ള ശനിദേവനെ ആരാധിക്കാൻ വരുന്ന ഹിന്ദു ഭക്തർ അർപ്പിക്കുന്ന പതാകയെന്നാണ് ഇതിനെ വിശേഷിപ്പിച്ചത്. ഈ ദർഗ വഴിപാടിൽ കോടികളുടെ അഴിമതിയും കണ്ടെത്തിയിട്ടുണ്ട്, പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്.
UP के एटा में बड़े मियां की दरगाह के नाम से चर्चित कर दिए गए स्थान पर पुलिस पिकेट की नींव खोदे जाने के दौरान हनुमान जी और शनिदेव की मूर्तियों के मिलने का दावा.
मिट्टी में दबी थी पवित्र मूर्तियां और धर्मनिरपेक्ष लोग बड़े मियां को सलाम पेश करते रहे।@vinod_bansal @Etahpolice pic.twitter.com/i9ritBBdJ9
— Rahul Pandey (Journalist) (@STVRahul) April 15, 2022