ബഹ്റൈന്‍: കൊല്ലം പ്രവാസി അസോസിയേഷൻ ചിൽഡ്രൻസ് വിംഗ് പത്താംക്ലാസ്, പ്ലസ്ടു വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമായി പരീക്ഷകളെ ഭയം കൂടാതെ എങ്ങനെ അഭിമുകീകരിക്കാം എന്ന വിഷയത്തിൽ ഓൺലൈൻ പ്ലാറ്റ്ഫോം ആയ സൂമിലൂടെ സെമിനാർ സംഘടിപ്പിച്ചു.
‘സെ ഗുഡ്‌ബൈ എക്സാം ഫോബിയ’ എന്ന പേരിൽ സംഘടിപ്പിച്ച സെമിനാറിൽ പ്രശസ്ത സൈക്കോളജിസ്റ്റും സൈക്കോ തെറാപ്പിസ്റ്റുമായ ഡോ. അനീസ മൊയ്ദു പരിശീലന ക്ലാസ്സ് നടത്തി. ചിൽഡ്രൻസ് വിംഗ് കൺവീനർ അനോജ് മാസ്റ്റർ അധ്യക്ഷത വഹിച്ച സെമിനാർ കൊല്ലം പ്രവാസി അസോസിയേഷൻ പ്രസിഡന്റ് നിസ്സാർ കൊല്ലം ഉദ്ഘാടനം ചെയ്തു. ക്ലാസ്സിനു ശേഷം കുട്ടികളും രക്ഷിതാക്കളുമായി സംശയ നിവാരണവും ഉണ്ടായിരുന്നു.ചിൽഡ്രൻസ് വിംഗ് കോഓർഡിനേറ്റർ ജ്യോതി പ്രമോദ് നിയന്ത്രിച്ച സെമിനാർ ചിൽഡ്രൻസ് വിംഗ് അസിസ്റ്റന്റ് കൺവീനർ റോജിജോൺ നന്ദി രേഖപ്പെടുത്തി.