ഡാലസ് : മെഡിക്കല്‍ സിറ്റി ഓഫ് പ്ലാനോയില്‍ നവജാത ശിശുക്കളുടെ തീവ്ര പരിചരണ വിഭാഗത്തില്‍ രജിസ്‌റ്റേഡ് നഴ്‌സ് ആയി ജോലി ചെയ്യുന്ന ലാലി ജോസഫ് എപ്രില്‍ 2022 ലെ ഡെയ്‌സി അവാര്‍ഡിന് അര്‍ഹയായി.. ആഗോളതലത്തില്‍ ജോലി ചെയ്യുന്ന എക്ട്രാ ഒര്‍ഡിനറി നേഴ്‌സുമാരെ കണ്ടെത്തി അവരെ അഭിനന്ദിക്കാന്‍ വേണ്ടി ജെ. പാട്രിക്ക് ബാണ്‍സിന്റെ ഫാമിലി അദ്ദേഹത്തിന്റ ഓര്‍മ്മക്കു വേണ്ടി നവംബര്‍ 1999 ല്‍ സ്ഥാപിച്ചതാണ് ഡയ്‌സി ഫൗണ്ടേഷന്‍. മുപ്പത്തിമൂന്നാമത്തെ വയസില്‍ ഇഡിയോപതിക്ക് ത്രോബോസൈറ്റോപെനിക്ക് പുര്‍പുരാ എന്ന രോഗത്തിന് അടിമപ്പെട്ട് അദ്ദേഹം മരണപ്പെട്ടു. രോഗാവസ്ഥയില്‍ ഹോസ്പിറ്റലില്‍ കിടക്കുന്ന സമയത്ത് പാട്രിക്കിന് കിട്ടിയ നേഴ്‌സിംങ്ങ് കെയര്‍ പാട്രിക്കിന്റെ ഫാമിലിയുടെ ഹ്യദയത്തെ വല്ലാതെ സ്പര്‍സിച്ചു.അതിന്റെ ഫലമായി അദ്ദേഹത്തിന്റെ ഓര്‍മ്മക്കായി ഫാമിലി ഏര്‍പ്പെടുത്തിയ അവാര്‍ഡാണ് ഡെയ്‌സി അവാര്‍ഡ്.
രോഗികള്‍ക്കോ അവരുടെ ഫാമിലിക്കോ അവരെ പരിചരിച്ച നേഴ്‌സുമാരുടെ പരിചരണം അവരുടെ ഹ്യദയത്തില്‍ സ്പര്‍സിച്ചു കഴിഞ്ഞാല്‍ അവരുടെ നന്ദി പ്രകടനം ആണ് ഹോസ്പിറ്റലിന്റെ ഡെയ്‌സി വെബ് സൈറ്റില്‍ അവര്‍ സബ്മിറ്റു ചെയ്യുന്ന നൊമിനേഷന്‍ ലെറ്റര്‍.
അങ്ങിനെ ഹോസ്പിറ്റലിനു കിട്ടുന്ന അനേകം കത്തുകളില്‍ നിന്ന് ഹോസ്പിറ്റലില്‍ പ്രത്യകമായി രൂപികരിച്ച കമ്മറ്റി വോട്ടില്‍ കൂടി തിരഞ്ഞെടുക്കുന്ന കത്തില്‍ പരാമാര്‍ശിച്ചിട്ടുള്ള വ്യക്തിയാണ് ഈ അവാര്‍ൗിന് അര്‍ഹയാകുന്നത്. അവാര്‍ഡിന് അര്‍ഹയായ വ്യക്തിക്ക് ഹോസ്പിറ്റല്‍ മാനേജമെന്റ് അവരുടെ ഡിപ്പാട്ട്‌മെന്റില്‍ വന്ന് ഹീലേഴ്‌സ് ടച്ച് സ്‌ക്കള്‍പ്ചര്‍, സര്‍ട്ടിഫിക്കറ്റ്, ഡെയ്‌സി അവാര്‍ഡ് പിന്നും കൊടുത്ത് ആദരിക്കും.
കേരളാ സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡില്‍ ജോലി കരസ്ഥമാക്കിയതിനു ശേഷം നാടക രചനയിലും അഭിനയത്തിലു പേരെടുത്ത ടി. വി. പുരം മറ്റപ്പള്ളില്‍ വൈക്കം ബേബിയുടെ സീമന്ത പൂത്രിയാണ് ലാലി അദ്ദേഹം തന്നെയാണ് ലാലിയുടെ മേഖല നേഴ്‌സിംങ്ങ് ആണെന്നു മനസിലാക്കുകയും അങ്ങിനെ ഹൈറേഞ്ചിന്റെ കവാടമായ കോതമംഗലം സെന്റ്‌ജോസഫ് സ്‌ക്കൂള്‍ ഓഫ് നേഴ്‌സിംങ്ങ് (ധര്‍മ്മഗിരി) മകളുടെ നേഴ്‌സിംങ്ങ് പഠനത്തിനു വേണ്ടി തിരഞ്ഞെടുത്തത്.
നേഴ്‌സിംഗ് പഠനം പൂര്‍ത്തിയാക്കി അമേരിക്കയില്‍ എത്തിയ ശേഷം നാഷണല്‍ സര്‍ട്ടിഫിക്കേഷന്‍ കോര്‍പ്പറേഷനില്‍ നിന്നും നവജാതശിശുക്കളുടെ പ്രത്യേക സര്‍ട്ടിഫിക്കേഷന്‍, ഗ്രാന്റ്‌കെനിയന്‍ യൂണിവേള്‍സിറ്റിയില്‍ നിന്ന് നേഴ്‌സിംങ്ങില്‍ ബാച്ചിലര്‍ ഡഗ്രി, ഇന്റര്‍നാഷണല്‍ ബോര്‍ഡ് സര്‍ട്ടിഫൈഡ് ലാക്‌റ്റേഷന്‍ കണ്‍സള്‍ട്ടന്റ് ബിരുദവും കരസ്ഥമാക്കി.
നേഴ്‌സിംങ്ങ് പ്രൊഫഷണല്‍ ആയിരുന്നെങ്കിലും ലാലിക്ക് സാഹിത്യം, അഭിനയം, കഥ, കവിത രചന മേഖലകളിലായിരുന്നു കൂടുതല്‍ താല്‍പ്പര്യം സ്‌ക്കൂളില്‍ പഠിച്ചിരുന്ന സമയത്ത് എറണാകുളം അതിരുപതാ തലത്തില്‍ സംഘടിപ്പിച്ച കഥാ കവിത രചയില്‍ സമ്മാനാര്‍ഹയായിട്ടുണ്ട്.
ഡാലസില്‍ നിന്നും പ്രസിദ്ധികരിക്കുന്ന കൈരളി മാഗസിനുകളില്‍ ലാലിയുടെ കഥകളും കവിതകളും അച്ചടിച്ചു വന്നിട്ടുണ്ട്. സ്വന്തം പിതാവിന്റെ ആന്മസുഹ്യത്തായ മഹാകവി പാലാ നാരയണന്‍ നായരുടെ ഓര്‍മ്മ കുറിപ്പുകള്‍ ലാലി എഴുതി 2008 ജൂണില്‍ മലയാള മനോരമയില്‍ പ്രസിദ്ധികരിച്ചിട്ടുണ്ട്.
ഡാലസ് കൈരളി തീയേറ്റേഴ്‌സ് അവതരിപ്പിച്ച പറവൂര്‍ ജോര്‍ജ് രചിച്ച ‘ പമ്പു കവലയില്‍ ബസ്‌സ്റ്റോപ്പില്ല’ ജൂലൈ 2005 ഫ്രാന്‍സിസ് ടി. മാവേലിക്കര രചിച്ച ‘പ്രിയമാനസം’ മാര്‍ച്ച് 2008 എന്നീ നാടകങ്ങളില്‍ ലാലി പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.
കോപ്പേല്‍ സെന്റ് അല്‍ഫോന്‍സാ ചര്‍ച്ച് രൂപികരണ കമ്മറ്റിയില്‍ ലാലി അംഗമായിരുന്ന സമയത്ത് പള്ളിരൂപികരണത്തിനു വേണ്ടി പ്രയത്‌നിച്ചിണ്ടുണ്ട് കൂടാതെ പാരിഷ് കൗണ്‍സില്‍ അംഗമായും, യൂത്ത് കോര്‍ഡിനേറ്ററായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പുതിയ പള്ളിയുടെ ഉല്‍ഘാടനത്തിനും വന്ന ദിവസം 2000 പേര്‍ക്ക് കേരളാ ഫ്രൂട്ട് കേക്ക് വിതരണം ചെയ്തു കൊണ്ട് ബേക്കിംങ്ങിലുള്ള കഴിവും ലാലി തെളിയിച്ചു
ലാലിയുടെ സംവിധാന നേത്യത്ത്വത്തില്‍ സെന്റ് അല്‍ഫോന്‍സാ ചര്‍ച്ച് കോപ്പേലിലെ കലാകാരമാര്‍ക്കും കലാകാരികള്‍ക്കും അവരുടെ ടാലന്റ് സ്റ്റേജില്‍ പ്രകടിപ്പിക്കാനുള്ള അവസരം ഒരുപാടു പ്രാവശ്യം കിട്ടിയിട്ടുണ്ട്. അതില്‍ ഏറ്റവും ഒടുവില്‍ നടത്തിയ ചവിട്ടുനാടകം പ്രത്യേകം എടുത്തു പറയേണ്ട ഒരു ഐറ്റം ആയിരുന്നു.
മറ്റുള്ളവര്‍ക്ക് ലാലി കൊടുക്കുന്ന കണ്‍സിടറേഷന്റേയും എംബതിയുടെ നേര്‍കാഴ്ചയാണ്. 2017 സെപ്റ്റംബറില്‍ വേള്‍ഡ് മലയാളി കൗണ്‍സില്‍ ഡി. എഫ്. ഡബ്ലു. പ്രൊവിന്‍സ് നേത്യത്ത്വത്തില്‍ അരങ്ങേറിയ വൈക്കം വിജയലക്ഷമി ടീമിന്റെ ‘പൂമരം’ ഷോ ഡാലസില്‍ കൊണ്ടുവന്നത് ലാലിയുടെ പരിശ്രമത്തിന്റെ ഫലമായാണ്.അതുമൂലം നടി അനുശ്രീയുടെ കൈയ്യില്‍ നിന്ന് എക്‌സലന്റ് അവാര്‍ഡ് ഏറ്റു വാങ്ങുവാനുള്ള അവസരവും ലഭിച്ചു.
അതുപോലെ തന്നെ കമ്മൂണിറ്റിയില്‍ ഫ്രീയായി സേവനം കൊടുക്കുന്നതിലും ലാലി ഒരുപാടു മുന്നിലായിരുന്നു. ലൂയിസ്‌വില്ല പാര്‍ക്ക് ആന്റ് റെക്രിയേഷന്‍ സെന്ററില്‍ ഫൂള്‍ ടൈം ജോലിക്കു ശേഷം ആഴ്ചയില്‍ നാലു മണിക്കൂര്‍ വോളണ്ടിയര്‍ ജോലിക്കു പോകുമായിരുന്നു. സിറ്റി ഓഫ് ലൂയിസ്‌വില്ലയില്‍ നിന്ന് 2018 ജനുവരിയില്‍ വോളണ്ടിയര്‍ അപ്രിസിയേഷന്‍ സര്‍ട്ടിഫിക്കറ്റ് നേടുകയുണ്ടായി..
അതുപോലെ സമൂഹത്തില്‍ കാണുന്ന നന്മകള്‍ വ്യക്തിപരമായാലംു സംഘടനാപരമായും ലാലി തന്നെ മുന്‍ കൈ എടുത്ത് മീഡിയായിലേക്ക് ന്യൂസ് കൊടുക്കുന്ന വ്യക്തിയും ആണ്. ദീപികയുടെ പ്രത്യേക മലയാള ഫോണ്ടായ എം. എല്‍. ടി. ടി കാര്‍ത്തികയില്‍ ഇംഗ്‌ളിഷ് കീ ബോര്‍ഡില്‍ കൈകള്‍ ചലിപ്പിച്ച് അനായാസം മലയാളം ടൈപ്പ് ചെയ്യുന്ന ലാലിയുടെ വിദ്യ പലരേയും അതിശയിപ്പിച്ചിട്ടുള്ളതാണ്.
അപ്പാര്‍ട്ട്‌മെന്റില്‍ താമസിക്കുന്ന സമയത്തും പോലും മറ്റുള്ളവര്‍ക്ക് ആവശ്യം എന്നു കണ്ടാല്‍ തന്റെ വസതി തുറന്നു കൊടുക്കാന്‍ ലാലിക്ക് ഒരു മടിയും ഇല്ല. അങ്ങിനെ സഹായിച്ചിട്ടുള്ള ഒരുപാടു പേരുണ്ട് . അതില്‍ എടുത്തു പറയത്തക്ക ഒരു പേരാണ് ശ്രി. രമേഷ് പിഷാരടി. അദ്ദേഹം ലാലിയുടെ ഒരു നല്ല സുഹ്യത്തും കൂടിയാണ്.
ലാലി നല്ലൊരു സംഘാടക കൂടിയാണ് അതിന്റെ ഒരു ഉദ്ദാഹരണം ആണ് ലോകത്തിന്റെ നാന ഭാഗങ്ങളില്‍ താമസിക്കുന്ന തന്റെ ബാച്ചിമേറ്റിനെ കൂട്ടി 2013 ല്‍ വേമ്പനാട്ടു കായലില്‍ നടത്തിയ ഹൗസ് ബോട്ടിങ്ങ്.
ചെറുപ്പം മുതല്‍ ലാലിയുടെ ആഗ്രഹം സൈക്കിള്‍ ഓടിക്കണം എന്നുള്ളതായിരുന്നു. ചെറുപ്പത്തില്‍ അതിനുള്ള അവസരം കിട്ടിയില്ല. അമേരിക്കയില്‍ എത്തി രണ്ടു കുട്ടികള്‍ ആയതിനു ശേഷമാണ് സൈക്കിള്‍ ഓടിക്കാനുള്ള കഴിവ് ലാലിയുടെ കഠിനപ്രയത്‌നം കൊണ്ട് ലാലി സ്വായത്തമാക്കി.
പ്രായമായവരുടെ കൂടെ സമയം ചിലവിടുന്നത് ലാലിക്ക് വളരെ ഇഷ്ടമുള്ള ഒന്നായിരുന്നു. അതിന്റെ ഉദ്ദാഹരണമാണ് സംപ്തതിയുടെ നിറവില്‍ നില്‍ക്കുന്ന കാലം ചെയ്ത മാര്‍ ക്രിസോസ്റ്റം തിരുമേനിയെ സന്ദര്‍ശിച്ചത്.
ജോലി ചെയ്യുന്ന സ്ഥലത്ത് ചില സന്ദര്‍ഭങ്ങളില്‍ സ്പാനിഷ് മാത്രം സംസാരിക്കുന്ന രോഗികളും ആയി ഇടപെടേണ്ട അവസരം വന്നു ചേര്‍ന്നിട്ടുണ്ട്. അപ്പോള്‍ ലാലി എടുത്ത തീരുമാനം ആണ് സ്വയം സ്പാനിഷ് പഠിക്കുക എന്നുള്ളത്. അതിനുവേണ്ടി കാരോള്‍ട്ടനിലുള്ള ബ്രൂക്കെവന്‍ നേഴ്‌സിംങ്ങ് ഹോംമില്‍ പോയി ഹിസ്പാനിക്ക് ലേഡിയെ കണ്ടുപിടിച്ച് അവരുമായി സംഭാഷണത്തില്‍ ഏര്‍പ്പെടുകയും ലൈബ്രററിയില്‍ നിന്നു കിട്ടുന്ന സ്പാനിഷ് ബുക്കില്‍ കൂടിയും ഫോണ്‍ ആപ്പില്‍ കൂടിയും സ്പാനിഷ് എഴുതുവാനും, വായിക്കുവാനും പറയുവാനും സ്വയത്തമാക്കി. അതുമൂലം കൂടെ ജോലി ചെയ്യുന്നവര്‍ക്കും രോഗികള്‍ക്കും വളരെയധികം സഹായകമായി. സ്പാനിഷില്‍ എഴുതിയ ബൈബിള്‍ ആണ് ലാലി വായിക്കുന്നത് എന്നുള്ള കാര്യം പ്രത്യേകം എടുത്തു പറയേണ്ട ഒന്നാണ്.
ഈ ഡെയ്‌സി അവാര്‍ഡ് ലാലി മറ്റുള്ളവര്‍ക്കു കൊടുക്കുന്ന കരുണവും, പരിചരണവും സേവനവും അതുപോലെ തന്നെ കഠിനപ്രയയനത്തിന്റേയും ഒരു തെളിവായി ഈ അവാര്‍ൗിനെ കാണാം.
ലാലി ഇപ്പോള്‍ കാരോള്‍ട്ടനില്‍ താമസിക്കുന്നു. ഭര്‍ത്താവ് വര്‍ഗീസ് ജോസഫ്, മക്കള്‍ ജസ്റ്റിന്‍, ജോബിന്‍