പാലക്കാട് ഇരട്ടക്കൊല: അേന്വഷണം അവസാന ഘട്ടത്തിലെന്ന് എഡിജിപി

പാലക്കാട്: സുബൈര്‍ വധക്കേസില്‍ അന്വേഷണം അവസാന ഘട്ടത്തിലാണെന്ന് എഡിജിപി വിജയ് സാഖറെ. മൂന്നു പ്രതികളാണ് നേരിട്ട് പങ്കെടുത്തത്. ഇവര്‍ എവിടെയാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരെ ഉടന്‍ അറസ്റ്റു ചെയ്യും. ഇന്നു തന്നെ അറസ്റ്റു ചെയ്യാനുള്ള ശ്രമമാണ് നടക്കുന്നത്. അതിനായി അന്വേഷണ സംഘം പുറപ്പെട്ടു കഴിഞ്ഞു.

ശ്രീനിവാസന്‍ വധക്കേസില്‍ ആറ് പേര്‍ നേരിട്ട് പങ്കെടുത്തിട്ടുണ്ട്. ഇവര്‍ ഒളിവിലാണ്. മൂന്നു വാഹനങ്ങളിലാണ് ഇവര്‍ വന്നത്. അതില്‍ ഉള്‍പ്പെട്ട ഒരു വാഹനത്തിന്റെ ഉടമ ഒരു സ്ത്രീയാണ്. അവര്‍ക്ക് ഈ കേസുമായി ഒരു ബന്ധവുമില്ല. അവരില്‍ നിന്നും നാലു തവണ വാഹനം കൈമറിഞ്ഞിട്ടുണ്ട്.

രണ്ടു കേസുകളിലെയും പ്രതികള്‍ക്ക് ആര്‍.എസ്.എസ്, എസ്.ഡി.പി.ഐ ബന്ധമുണ്ട്. നേരിട്ട് പങ്കെടുത്തവരെ മാത്രമല്ല ഗൂഢാലോചനയില്‍ പങ്കെടുത്തവരെയും അറസ്റ്റു ചെയ്യുമെന്നും എഡിജിപി പറഞ്ഞു.

 

Print Friendly, PDF & Email

Leave a Comment

More News