തിരുവനന്തപുരം: മത വര്‍ഗീയ ഭീകരവാദത്തിനെതിരായ പോരാട്ടത്തിനായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ കേരളത്തിലെത്തുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. ഈ മാസം 29നാണ് അമിത്ഷാ കേരളത്തിലെത്തുക. അദ്ദേഹത്തിന്റെ സാന്നിധ്യത്തിലാകും ആസൂത്രണങ്ങള്‍ നടത്തുകയെന്നും സുരേന്ദ്രന്‍ പറഞ്ഞു. കേരളത്തില്‍ മുന്നോട്ട് പോകേണ്ട പ്രചാരണത്തിന്റേയും പ്രക്ഷോഭത്തിന്റേയും പദ്ധതികള്‍ തയാറാക്കും. കേരളത്തില്‍ വര്‍ധിച്ചുവരുന്ന മതഭീകരവാദം സംബന്ധിച്ച് അമിത്ഷായ്ക്ക് വിവരിച്ച് നല്‍കുമെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം, സംസ്ഥാനത്ത് എസ്ഡിപിഐ- ആര്‍എസ്എസ് സംഘര്‍ഷങ്ങളുടെയും കൊലപാതകങ്ങളുടെയും പശ്ചാത്തലത്തിലാണ് അമിത്ഷാ കേരളം സന്ദര്‍ശിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ പാര്‍ട്ടിയിലുണ്ടായ പ്രശ്നങ്ങള്‍ പരിഹരിക്കുകയെന്ന ലക്ഷ്യവും ഷായുടെ സന്ദര്‍ശനത്തിന് പിന്നിലുണ്ടെന്നാണ് സൂചന.