തിരുവനന്തപുരം: നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതി പശുഅനീഷിനെ നാലാമതും കാപ്പാ ചുമത്തി അറസ്റ്റ് ചെയ്തു. പശുഅനീഷ് എന്ന് വിളിക്കുന്ന അനീഷിനെ (36) കഴക്കൂട്ടം പോലീസ് ആണ് അറസ്റ്റ് ചെയ്തത്. നിരവധി കൊലപാതക ശ്രമം, തട്ടിക്കൊണ്ടുപോകല്‍, അടിപിടി കേസുകള്‍ എന്നിവയില്‍ പ്രതിയാണ് അനീഷ്. കാപ്പാ നിയമപ്രകാരം മൂന്ന് തവണ അറസ്റ്റിലായ പ്രതി ഒന്നേമുക്കാല്‍ വര്‍ഷത്തോളം ജയിലില്‍ കഴിഞ്ഞിട്ടുണ്ട്. മൂന്നാം തവണ ജയിലില്‍ നിന്ന് പുറത്തിറങ്ങിയ ശേഷവും നിരവധി ക്രിമിനല്‍ കേസുകളില്‍ ഇയാള്‍ പങ്കാളിയാണ്. ഈ അടുത്ത് കൂട്ടാളികളുമായി ചേര്‍ന്ന് കഴക്കൂട്ടം സെന്റ് ആന്‍ഡ്രൂസ് ജംങ്ഷന് സമീപം ഓട്ടോ ഡ്രൈവറെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ അറസ്റ്റിലായതോടെയാണ് കാപ്പാ ചുമത്തി കരുതല്‍ തടങ്കലില്‍ പാര്‍പ്പിക്കാന്‍ തീരുമാനിച്ചത്. ഇതിന് പുറമേ പ്രതിക്കെതിരെ മറ്റ് കേസുകളുമുണ്ടെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ അറയിച്ചു. പുത്തന്‍തോപ്പ് സ്വദേശിയെ തട്ടിക്കൊണ്ട് പോയി വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ്, ഗുണ്ടാപ്പിരിവ് നല്‍കാത്തതിന് കടയില്‍ കയറി മൂന്ന് പേരെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ്. പൗണ്ട്കടവ് സ്വദേശിയെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസ് തുടങ്ങി 12ഓളം കേസുകളാണ് പ്രതിയുടെ പേരിലുള്ളത്.
More News
-
ലയൺസ് ക്ലബ് ഓഫ് എടത്വ ‘ടൗൺ പ്രകൃതിക്ക് വേണ്ടി ഒരു വിത്ത് പേന ‘പദ്ധതി ഉദ്ഘാടനം ചെയ്തു
എടത്വ: തലവടി സിഎംഎസ് ഹൈസ്കൂളിൽ നടന്നു വരുന്ന കണ്ടങ്കരി ദേവി വിലാസം ഹയർ സെക്കന്ററി സ്കൂളിലെ നാഷണൽ സർവ്വീസ് സ്കീം യൂണിറ്റിന്റെ... -
വാട്സ്ആപ്പ്, ഗൂഗിൾ പ്ലേ നിരോധനം ഇറാന് നീക്കി
വാട്സ്ആപ്പും ഗൂഗിൾ പ്ലേയും ഉപയോഗിക്കുന്നതിനുള്ള വിലക്ക് ഇറാനിൽ പിൻവലിച്ചു. രണ്ട് വർഷത്തിന് ശേഷമാണ് ഇറാൻ സർക്കാർ ഈ നിരോധനം പിൻവലിച്ചതെന്നാണ് റിപ്പോർട്ട്.... -
ക്രിസ്മസ് ദിനത്തിൽ മണിപ്പൂര്‍ ഭീതിയില്‍: സുരക്ഷാ സേന 3.6 കിലോ സ്ഫോടകവസ്തുക്കൾ കണ്ടെടുത്തു
മണിപ്പൂർ: ക്രിസ്മസ് ദിനത്തിൽ ഇംഫാൽ ഈസ്റ്റിലെ രണ്ട് അതിർത്തി ഗ്രാമങ്ങളിലും കാങ്പോക്പി ജില്ലയിലും നടന്ന കനത്ത വെടിവെയ്പില്‍ മണിപ്പൂരില്‍ ഭീതിയിലായി. സംസ്ഥാന...