പാലക്കാട്: എലപ്പുള്ളി സുബൈര്‍ വധക്കേസില്‍ മൂന്ന് ആര്.എസ്.എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. രമേശ്, അറുമുഖം, ശരവണന് എന്നിവരാണ് അറസ്റ്റിലായതെന്ന് എഡിജിപി വിജയ് സാഖറെ അറിയിച്ചു.
കൊലപാതകത്തിന്റെ മുഖ്യസൂത്രധാരന്‍ രമേശ് ആണ്. പാലക്കാട് അടുത്തകാലത്ത് കൊല്ലപ്പെട്ട സഞ്ജിത്തിന്റെ സുഹൃത്താണ് രമേശ്. സുബൈറിനു നേര്‍ക്ക് മുന്‍പൂം വധശ്രമം നടന്നിരുന്നു. അന്ന് പോലീസ് വാഹനം കണ്ട് പ്രതികള്‍ ശ്രമം ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നുവെന്നും എ.ഡി.ജി.പി അറിയിച്ചൂ.
സുബൈര്‍ വധവുമായി ബന്ധപ്പെട്ട പ്രതികള്‍ ഇന്നലെ തന്നെ പോലീസിന്റെ കസ്റ്റഡിയിലായിരുന്നു. സുബൈറിന്റെ വധത്തിനു പിന്നാലെ നടന്ന ആര്.എസ്.എസ് പ്രവര്ത്തകന് ശ്രീനിവാസന്റെ കൊലപാതകത്തില്‍ ആറ് പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് പോലീസിന് കിട്ടിയ സൂചന.
പ്രതികള്‍ കൊലയ്ക്ക് ഉപയോഗിച്ചതെന്ന് കരുതുന്ന നാല് വാളുകള്‍ കണ്ടെടുത്തു. പ്രതികളെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി.