കൊച്ചി: നടിയെ ആക്രമിച്ച കേസുിലെഅ ന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപിന് തിരിച്ചടി. കേസിന്റെ എഫ്.ഐ.ആര്‍ റദ്ദാക്കണമെന്നും അതിനു കഴിയില്ലെങ്കില്‍ അന്വേഷണം സിബിഐയ്ക്ക് കൈമാറണമെന്നും ആവശ്യപ്പെട്ട് ദിലീപ് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി സിംഗിള്‍ ബെഞ്ച് അംഗീകരിച്ചില്ല. ക്രൈംബ്രാഞ്ചിന് അന്വേഷണവുമായി മുന്നോട്ടുപോകാമെന്നും കോടതി ഹൈക്കോടതി വ്യക്തമാക്കി.
എഫ്‌ഐആര്‍ റദ്ദാക്കുന്നത് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ സംഭവമാണ്. സവിശേഷ സാഹചര്യങ്ങളിലെ ക്രിമിനല്‍ നടപടിചട്ടം 482 പ്രകാരം കേസ് റദ്ദാക്കാനാവൂ. അതില്‍ സുപ്രീം കോടതിയുടെ വ്യക്തമായ മാര്‍ഗനിര്‍ദേശങ്ങളുണ്ട്. ദിലീപിനെതിരായ ആരോപണങ്ങളില്‍ കുറ്റകൃത്യത്തിന്റെ സ്വഭാവമുണ്ടെന്ന നിരീക്ഷണവും കോടതി നടത്തി. തനിക്കെതിരായ തെളിവുകള്‍ കെട്ടിച്ചമച്ചതാണെന്ന ദിലീപിന്റെ വാദം തെളിയിക്കാന്‍ കഴിയില്ല. കൂടുതല്‍ തെളിവുകള്‍ കണ്ടെത്തേണ്ടത് അേന്വഷണത്തിലാണെന്നും കോടതി വ്യക്തമാക്കി.
്രൈകംബ്രാഞ്ചിലെ ഉദ്യോഗസ്ഥര്‍ അന്വേഷിക്കുന്നത് ഏകപക്ഷീയമാകുമെന്ന ആരോപണം തെളിയിക്കാന്‍ ദിലീപിന് കഴിഞ്ഞില്ല. അന്വേഷണ ഉദ്യോഗസ്ഥര്‍ ഏതെങ്കിലും തരത്തില്‍ സ്വാധീനിച്ചതായി കണ്ടെത്തിയിട്ടില്ല. ഒരു ഏജന്‍സിയില്‍ നിന്ന് മറ്റൊരു ഏജന്‍സിയിലേക്ക് കേസ് മാറ്റുമ്പോള്‍ സുപ്രീം കോടതി നിര്‍ദേശിച്ച മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതുണ്ട്. അന്വേഷണത്തില്‍ എന്തെങ്കിലും ദുരുദ്ദേശമുള്ളതായി കണ്ടെത്തിയിട്ടില്ല. ജാമ്യ ഉത്തരവിലെ കണ്ടെത്തലുകള്‍ ഈ കേസില്‍ ബാധകമാകില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
അന്വേഷണം ശരിയായ ദിശയിലെന്ന് ക്രൈംബ്രാഞ്ച് എസ്.പി പി.മോഹനചന്ദ്രന്‍ പ്രതികരിച്ചു. പ്രതീക്ഷിച്ച വിധിയെന്ന് സംവിധായകനും സാക്ഷിയുമായ ബാലചന്ദ്രകുമാര്‍. 27 ഓഡിയോ ക്ലിപ്പുകള്‍ പോലീസിന് കൈമാറിയിട്ടുണ്ട്. അതല്‍ രണ്ടോ മൂന്നോ ഓഡിയോ മാത്രമാണ് പുറത്തുവന്നതെന്നും അദ്ദേഹം പറഞ്ഞൂ.