ന്യൂയോർക്ക്: ഐപിസി ഈസ്റ്റേൺ റീജിയൻ സെക്രട്ടറി ഡോ. ബാബു തോമസിന്റെ സഹോദരീ ഭർത്താവ് വര്‍ഗീസ് യോഹന്നാൻ (73) ന്യൂയോർക്കിൽ നിര്യാതനായി. ന്യൂയോർക് ഹെബ്രോൻ ഐപിസി സഭാംഗമായിരുന്നു.
പുനലൂർ പേപ്പർ മില്ലിന് സമീപം മിൽവ്യൂ എസ്റ്റേറ്റിൽ വര്‍ഗീസ് ഫിലിപ്പോസിന്റെയും പെണ്ണമ്മ ഫിലിപ്പോസിന്റെയും നാലാമത്തെ മകനാണ്. 2012 ലാണ് കുടുംബവുമായി അമേരിക്കയിലേക്ക് കുടിയേറുന്നത്.
ഭാര്യ: ലീലാമ്മ യോഹന്നാൻ, ആവണീശ്വരം തേക്കുംവിള കുടുംബാംഗം.
മക്കൾ: ഷീലാ യോഹന്നാൻ (ഓസ്ട്രേലിയ), ഷീബ ജോസ് (ഇന്ത്യ ), ലിബു യോഹന്നാൻ (ന്യൂയോർക്ക്)).
മരുമക്കൾ: സന്തോഷ് ബി, ജോസ് തോമസ്, പ്രസി ലിബു.
കൊച്ചുമക്കൾ: അക്സ, വർഷ, അബിയാ, ഐഡൻ
പൊതുദര്‍ശനം: ഏപ്രിൽ 22 വെള്ളിയാഴ്ച വൈകിട്ട് 5:30 (EST) മുതൽ പാര്‍ക്ക് ഫ്യൂണറല്‍ ഹോമില്‍ (PARK FUNERAL CHAPELS, 217-5 Jericho Tpke, Garden City Park, NY 11040).
സംസ്ക്കാര ശുശ്രൂഷ/സംസ്ക്കാരം: ഏപ്രില്‍ 23 ശനിയാഴ്ച രാവിലെ 8-30 മുതൽ പൈന്‍ലോണ്‍ മെമ്മോറിയല്‍ പാര്‍ക്ക് (Pine Lawn Memorial Park & Cemetery, 2030 Wellwood Ave, Farmingdale, NY 11735).
പൊതുദര്‍ശനവും സംസ്ക്കാര ശുശ്രൂഷയും https://youtu.be/hBKJits_rbE കൂടിയും വീക്ഷിക്കാവുന്നതാണ്.