കൊച്ചി: ഹൃദയസംബന്ധമായ പ്രശ്നങ്ങളേ തുടര്‍ന്ന് കൊച്ചിയില്‍ ചികിത്സയിലായിരുന്ന നടനും സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീനിവാസന് ആശുപത്രി വിട്ടു. മെഡിക്കല്‍ ബുള്ളറ്റിനിലൂടെ ആശുപത്രി അധികൃതര്‍ അറിയിച്ചതാണ് ഇക്കാര്യം. ശ്രീനിവാസന്റെ ആരോഗ്യനില സംബന്ധിച്ച മെഡിക്കല്‍ ബുള്ളറ്റിന് ഹൃദയത്തിനും ആകെ ആരോഗ്യത്തിനും കാര്യമായ പുരോഗതിയുണ്ടെന്നാണ് മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നത്. മാര്‍ച്ച് 30-നാണ്.
നെഞ്ചുവേദനയേത്തുടര്‍ന്ന് ശ്രീനിവാസനെ ആശുപത്രിയിലെത്തിച്ചത്. പിറ്റേന്നുതന്നെ അദ്ദേഹത്തെ ബൈപ്പാസ് ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു. ഈ മാസം പന്ത്രണ്ടിനാണ് വെന്റിലേറ്റര്‍ നീക്കം ചെയ്തത്. കുടുംബാംഗങ്ങളുമായി സംസാരിക്കുകയും ചെയ്തിരുന്നു അദ്ദേഹം.