പത്തനംതിട്ട: പത്തനംതിട്ട – ബംഗളൂരു കെഎസ്ആര്‍ടിസി സൂപ്പര്‍ ഡീലക്സ് ബസിലെ യാത്രയ്ക്കിടെ ഡ്രൈവര്‍ ശാരീരിക ഉപദ്രവം നടത്തിയെന്ന പരാതിയുമായി യുവതി. കെഎസ്ആര്‍ടിസി വിജിലന്‍സിനു നല്‍കിയ പരാതിയില്‍ നടപടി വൈകിപ്പിച്ചാല്‍ പോലീസിനു കൈമാറുമെന്ന് സൂചന. ഇതിനിടെ പരാതി നല്‍കിയ യുവതിയെ ഭീഷണിപ്പെടുത്തി ഡ്രൈവര്‍ വാട്ട്‌സ്ആപ്പ് സന്ദേശം അയച്ചതും പുറത്തുവന്നു. ചിറ്റാര്‍ സ്വദേശിയായ ഡ്രൈവര്‍ ഷാജഹാനെതിരേയാണ് പരാതി.
കഴിഞ്ഞ 16നു പുലര്‍ച്ചെ കൃഷ്ണഗിരിക്കു സമീപത്താണ് യുവതി ഡ്രൈവറില്‍ നിന്നു പീഡനമേല്‍ക്കേണ്ടിവന്നത്. ഇതിനിടെ ബംഗളൂരുവില്‍ സ്ഥിരതാമസക്കാരിയായ കോട്ടയം സ്വദേശി പിജി വിദ്യാര്‍ഥിനി യാത്രയ്ക്കിടെ തനിക്കുണ്ടായ ദുരനുഭവം വിവരിച്ച് കെഎസ്ആര്‍ടിസി വിജിലന്‍സിനു നല്‍കിയ പരാതിയില്‍ നടപടി വൈകിപ്പിക്കുന്നുവെന്നും ആക്ഷേപമുണ്ട്.
കഴിഞ്ഞ വെള്ളിയാഴ്ച വൈകുന്നേരം അഞ്ചിന് പത്തനംതിട്ട ഡിപ്പോയില്‍ നിന്നു പുറപ്പെട്ട ബസില്‍ വിദ്യാര്‍ഥിനി കോട്ടയത്തു നിന്നാണ് കയറിയത്. ശനിയാഴ്ച പുലര്‍ച്ചെ മൂന്നിന് കൃഷ്ണഗിരിക്കു സമീപമെത്തിയപ്പോള്‍ ബസിന്റെ ജനല്‍പ്പാളി നീക്കാന്‍ ഡ്രൈവര്‍ ഷാജഹാന്റെ സഹായം തേടുകയായിരുന്നു. ദീര്‍ഘദൂര സര്‍വീസുകളില്‍ രണ്ട് ഡ്രൈവര്‍മാരാണുള്ളത്. രണ്ടാമത്തെ ഡ്രൈവര്‍ ബസ് ഓടിക്കുമ്പോള്‍ ഷാജഹാന്‍ വിശ്രമിക്കുകയായിരുന്നു.
വിദ്യാര്‍ഥിനിയുടെ ആവശ്യപ്രകാരം ഗ്ലാസ് നീക്കാനെന്ന പേരില്‍ അടുത്തെത്തിയ ഷാജഹാന്‍ സ്വകാര്യഭാഗങ്ങളില്‍ സ്പര്‍ശിച്ചതായാണ് പരാതി. ഭയന്നുപോയ താന്‍ ആ സമയം എന്തു ചെയ്യണമെന്നറിയാതെ പകച്ചുപോയെന്നും വീട്ടിലെത്തിയശേഷം മാനസിക നില വീണ്ടെടുത്ത് ഇ മെയിലായി കെഎസ്ആര്‍ടിസി വിജിലന്‍സിനു പരാതി നല്‍കുകയായിരുന്നുവെന്നും പറയുന്നു.
വിജിലന്‍സ് ഓഫീസറുടെ നിര്‍ദേശപ്രകാരം അന്വേഷണം ആരംഭിച്ചു. പത്തനംതിട്ട ഡിടിഒയും വിജിലന്‍സ് ഓഫീസറും ഷാജഹാന്റെ മൊഴി രേഖപ്പെടുത്തി റിപ്പോര്‍ട്ട് നല്‍കി. താന്‍ കുറ്റം ചെയ്തിട്ടില്ലെന്നാണ് ഷാജഹാന്റെ മൊഴി. ഇതേത്തുടര്‍ന്നാണ് യുവതിയുടെ ഫോണ്‍ നമ്പര്‍ റിസര്‍വേഷന്‍ ചാര്‍ട്ടില്‍ നിന്നു സംഘടിപ്പിച്ച് വാട്ട്‌സ്ആപ്പ് സന്ദേശം അയച്ചത്. പരാതി പിന്‍വലിക്കണമെന്നും അല്ലാത്തപക്ഷം കാണിച്ചുതരാമെന്നുമൊക്കെ സന്ദേശത്തിലുള്ളതായി പറയുന്നു. യുവതിക്കു ലഭിച്ച സന്ദേശവും വിജിലന്‍സിനു കൈമാറിയിട്ടുണ്ട്.
അതേസമയം, കെഎസ്ആര്‍ടിസി ദീര്‍ഘദൂര ബസില്‍ യാത്രക്കാരിക്ക് നേരെ ്രൈഡവറുടെ ഭാഗത്തുനിന്ന് മോശം പെരുമാറ്റമുണ്ടായി എന്ന പരാതി ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്നും മന്ത്രി പറഞ്ഞു.