സിപിഎം സംസ്ഥാന സമിതിയില്‍ വൈദ്യുതിമന്ത്രിക്ക് വിമര്‍ശനം; സമരക്കാരുമായി മന്ത്രി ചര്‍ച്ച നടത്തി

തിരുവനന്തപുരം: കെഎസ്ഇബിയിലെ ജീവനക്കാരുടെ സംഘടന നടത്തിവരുന്ന സമരത്തില്‍ പരിഹാരം കണ്ടെത്താത്തതില്‍ വൈദ്യുതിമന്ത്രി കെ.കൃഷ്ണന്‍കുട്ടിക്കെതിരെ സിപിഎം സംസ്ഥാന സമിതി യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നതായി റിപ്പോര്‍ട്ട്. ചെയര്‍മാനെ നിയന്ത്രിക്കാന്‍ മന്ത്രിക്ക് കഴിയുന്നില്ല. ബോര്‍ഡില്‍ കൊണ്ടുവരുന്ന പരിഷ്‌കാരങ്ങള്‍ അഴിമതി ലക്ഷ്യമിട്ടുള്ള ശ്രമങ്ങളാണെന്നും വിമര്‍ശനം ഉയര്‍ന്നു.

ഇതേതുടര്‍ന്ന് സമരം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ ഇടപെടാമെന്നു മുഖ്യമ്രന്തി പിണറായി വിജയന്‍ സംസ്ഥാന സമിതിയില്‍ അറിയിച്ചതായാണ് സൂചന. ഇക്കാര്യത്തില്‍ പുറത്ത് പ്രതികരണങ്ങള്‍ വേണ്ട. നിലവില്‍ പാര്‍ട്ടി ഇടപെടേണ്ട സമയം ആയിട്ടില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.

സംസ്ഥാന സമിതിയില്‍ ഉയര്‍ന്ന വിമര്‍ശനം ഇന്നലെ രാത്രി മന്ത്രി കൃഷ്ണന്‍കുട്ടിയെ മുഖ്യമന്ത്രി വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചു. ഇന്ന് കെഎസ്ഇബി സംഘടനകളുമായി മന്ത്രിയും ചെയര്‍മാനും ചര്‍ച്ച നടത്തുകയാണ്. ഓണ്‍ൈലനായാണ് ചര്‍ച്ച. മുഖ്യമന്ത്രി ഇടപെട്ട സാഹചര്യത്തില്‍ മന്ത്രിയും ചെയര്‍മാനും കടുത്ത നിലപാട് ചര്‍ച്ചയില്‍ സ്വീകരിക്കില്ലെന്നാണ് സൂചന.

 

Print Friendly, PDF & Email

Leave a Comment

More News