കീവ്: ഉക്രൈനിലെ റഷ്യയുടെ പ്രത്യേക സൈനിക നടപടി രണ്ടാം ഘട്ടത്തിലേക്ക് കടന്നതായി റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവ് പറഞ്ഞു.
കിഴക്കൻ ഉക്രെയ്‌നിലെ ഓപ്പറേഷൻ ഡൊനെറ്റ്‌സ്‌കിലെയും ലുഗാൻസ്‌കിലെയും ആളുകളെ പൂർണ്ണമായും മോചിപ്പിക്കാൻ ഉദ്ദേശിച്ചുള്ളതാണെന്ന് ലാവ്‌റോവ് പ്രസ്താവിച്ചു. ഈ പ്രവർത്തനം തുടരുമെന്നും, അടുത്ത ഘട്ടം ഇതിനകം ആരംഭിച്ചു കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.
യുക്രിൻഫോം വാർത്താ ഏജൻസി പറയുന്നതനുസരിച്ച്, ഫെബ്രുവരി 24 ന് ആരംഭിച്ച റഷ്യയുമായുള്ള ഏറ്റുമുട്ടലിന്റെ ഫലമായി ഉക്രെയ്നിന്റെ അടിസ്ഥാന സൗകര്യത്തിന്റെ 30% വരെ തകർന്നു. 300-ലധികം പാലങ്ങളും അതിലധികവും നശിപ്പിക്കുകയോ ഭാഗികമായി തകര്‍ക്കുകയോ ചെയ്തതായി ഉക്രേനിയൻ ഇൻഫ്രാസ്ട്രക്ചർ മന്ത്രി ഒലെക്സാണ്ടർ കുബ്രാക്കോവ് അഭിപ്രായപ്പെട്ടു. 8,000 കിലോമീറ്റർ ഹൈവേകളും അതിലുള്‍പ്പെടും.
സംഘർഷം മൂലം രാജ്യത്തിന്റെ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരിട്ടുള്ള നാശനഷ്ടം 100 ബില്യൺ യുഎസ് ഡോളറിലേക്ക് അടുക്കുമെന്ന് ഉക്രേനിയൻ സർക്കാർ കണക്കാക്കുന്നു.
റഷ്യൻ സൈന്യം തീവ്രവാദികൾക്കും വിദേശ കൂലിപ്പടയാളികൾക്കും മരിയുപോളിലെ അസോവ്സ്റ്റൽ സ്റ്റീൽ മില്ലിൽ ചൊവ്വാഴ്ച
“കീഴടങ്ങാനും ആയുധം താഴെയിടാനും” ആഹ്വാനം ചെയ്തതായി റഷ്യൻ നാഷണൽ ഡിഫൻസ് കൺട്രോൾ സെന്റർ മേധാവി മിഖായേൽ മിസിന്റ്സെവ് പറഞ്ഞു.