തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോകുന്നു. 2020-ലാണ് ഹൂസ്റ്റണിൽ മൂന്നാഴ്ചത്തെ ചികിത്സയ്ക്കായി അദ്ദേഹം അമേരിക്കയിലേക്ക് പോയത്. അതിന്റെ തുടര്‍ച്ചയെന്നോണമാണ് ഇപ്പോഴത്തെ യാത്ര.
ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോകുന്ന മുഖ്യമന്ത്രി പിണറായി വിജയനെ പിന്തുടര്ന്നാണ് ഇപ്പോള്‍ അദ്ദേഹം ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോകുന്നത്.
മുഖ്യമന്ത്രി ഏപ്രില്‍ 23-നാണ് അമേരിക്കയിലേക്ക് പോകുന്നത്. അദ്ദേഹത്തിനു പിന്നാലെ കോടിയേരിയും പോകുമെന്നാണ് വിവരം. രണ്ടാമത്തെ ചികിത്സ കഴിഞ്ഞേ അദ്ദേഹം മടങ്ങൂ. ഏപ്രിൽ 23ന് അമേരിക്കയിലേക്ക് പോകുന്ന മുഖ്യമന്ത്രി മെയ് മാസത്തിൽ തിരിച്ചെത്തും.
അമേരിക്കയിലെ മിനസോട്ടയില്‍ മയോ ക്ലിനിക്കിലാണ് മുഖ്യമന്ത്രിയുടെ ചികിത്സ.