പാലക്കാട്: ആർഎസ്എസ് പ്രവർത്തകൻ ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ നാല് പേർ അറസ്റ്റിൽ. കൊലയാളി സംഘത്തിന് വാഹനം നൽകിയയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഗൂഢാലോചന നടത്തിയവരും കൊലയാളികൾക്ക് സംരക്ഷണം നൽകിയവരുമടക്കം 12 പ്രതികളാണ് കേസിലുള്ളത്.
കൊലയാളി സംഘത്തിലെ നാല് പേരുടെ വിവരങ്ങൾ ഇന്നലെ പൊലീസ് പുറത്തുവിട്ടിരുന്നു. പട്ടാമ്പി സ്വദേശികളായ ഉമ്മർ, അബ്ദുൾ ഖാദർ എന്നിവരും ശംഖുവാരത്തോട് സ്വദേശികളായ അബ്ദുൾ റഹ്മാൻ, ഫിറോസ് എന്നിവരെയാണ് തിരിച്ചറിഞ്ഞത്. സിസിടിവി ദൃശ്യങ്ങളിൽ നിന്നും മൊബൈൽ ഫോൺ പരിശോധനയിൽ നിന്നുമാണ് പ്രതികളെ തിരിച്ചറിഞ്ഞത്.
ഏപ്രില്‍ 16ന് ഉച്ചയ്ക്ക് മേലാമുറി ജംഗ്ഷനിലെ സ്വന്തം കടയില്‍വച്ചാണ് ശ്രീനിവാസന്‍ ആക്രമണത്തിനിരയായത്. ആറ് പേരടങ്ങുന്ന കൊലയാളി സംഘം രണ്ട് ബൈക്കിലും ഒരു സ്‌കൂട്ടറിലുമാണ് എത്തിയത്. വാഹനത്തിന് പിന്നിലിരുന്ന മൂന്നുപേരാണ് കടയ്ക്ക് അകത്തേക്ക് പാഞ്ഞുകയറി ശ്രീനിവാസനെ കൊലപ്പെടുത്തിയത്.