തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വണ്‍ പരീക്ഷകള്‍ മാറ്റിവച്ചതായി പൊതുവിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി. ജൂണ്‍ 13 മുതല്‍ 30 വരെയാണ് പുതുക്കിയ തീയതി. ജൂണ്‍ രണ്ട് മുതല്‍ മോഡല്‍ പരീക്ഷ നടത്തും. ജൂണ്‍ രണ്ട് മുതല്‍ പ്ലസ് വണ്‍ പരീക്ഷ നടത്താനായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നത്.
അടുത്ത അധ്യായന വര്‍ഷത്തെ സ്‌കൂള്‍ പ്രവേശനോത്സവം ജൂണ്‍ ഒന്നിന് തന്നെ നടത്തും. കോവിഡ് മാര്‍ഗരേഖ അടുത്ത വര്‍ഷവും പിന്തുടരും. രണ്ടാം വര്‍ഷ ഹയര്‍ സെക്കണ്ടറി ക്ലാസുകള്‍ ജൂലായ് ഒന്നിന് ആരംഭിക്കും.
അക്കാദമി നിലവാരം മെച്ചപ്പെടുത്തുന്നതിന് അധ്യാപകര്‍ക്കുള്ള പരിശീലനവും ഈ സമയത്തുതന്നെ പൂര്‍ത്തിയാക്കും.
കെട്ടിക്കിടക്കുന്ന ഫയലുകളില്‍ തീര്‍പ്പുണ്ടാക്കാന്‍ ഫയല്‍ അദാലത്ത് നടത്തും. എയ്ഡഡ് സ്‌കൂളിലെ അധ്യാപക നിയമനത്തില്‍ നിരവധി പരാതികള്‍ വരുന്നുണ്ട. അധ്യാപകര്‍ക്ക് ശമ്പളം വൈകുന്നത് അടക്കമുള്ള പരാതികള്‍ ഉയരുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.