ദുബായില്‍ ഷോപ്പിംഗ് മാളുകളുടെ പ്രവര്‍ത്തനസമയം ദീര്‍ഘിപ്പിച്ചു

ദുബായ്: പെരുന്നാളിനോടനുബന്ധിച്ച് ഷോപ്പിംഗ് മാളുകളുടെ പ്രവര്‍ത്തന സമയം ദീര്‍ഘിപ്പിച്ചു. ദുബായ് ഫെസ്റ്റിവല്‍ ആന്‍ഡ് റീട്ടെയില്‍ എസ്റ്റാബ്ലീഷ്‌മെന്റാണ് മാളുകളുടെ പ്രവര്‍ത്തനസമയം നീട്ടിയത്.

ഇതനുസരിച്ച് ചില മാളുകള്‍ രാത്രി 12 വരെയും പുലര്‍ച്ച വരെയും പ്രവര്‍ത്തിച്ചേക്കും. ദുബായ് മാളിലെ റി ടെയില്‍ ഷോപ്പുകള്‍ വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ പുലര്‍ച്ച ഒന്നു വരെയും തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ പുലര്‍ച്ചെ രണ്ടു വരെയും പ്രവര്‍ത്തിക്കും. റസ്റ്ററന്റും ഫുഡ് കോര്‍ട്ടുകളും എല്ലാ ദിവസവും പുലര്‍ച്ചെ രണ്ടു വരെയുണ്ടാകും.

ദേര, മിര്‍ദിഫ് സിറ്റി സെന്ററുകള്‍ ഒരുമണി വരെ പ്രവര്‍ത്തിക്കും. ഇവിടെയുള്ള റസ്റ്ററന്റുകളും കഫെകളും പുലര്‍ച്ചെ രണ്ടു മണി വരെ തുറക്കും. ദുബായ് ഫെസ്റ്റിവല്‍ സിറ്റി മാള്‍ രാത്രി 12 വരെ തുറന്നുപ്രവര്‍ത്തിക്കും. മാള്‍ ഓഫ് എമിറേറ്റ്‌സ് രാവിലെ 10 മുതല്‍ പുലര്‍ച്ച ഒന്നു വരെ പ്രവര്‍ത്തിക്കും.

 

Print Friendly, PDF & Email

Leave a Comment

More News