കൊച്ചി: എഞ്ചിനീയറിംഗ് വിദ്യാഭ്യാസ മേഖലയിലെ ആഗോള സാധ്യതകളും പ്രതീക്ഷകളും ആനുകാലിക മാറ്റങ്ങളും പങ്കുവെയ്ക്കുന്ന സംസ്ഥാനതല വെബിനാര്‍ ഏപ്രില്‍ 25 തിങ്കളാഴ്ച 3 മണിക്ക് നടക്കും. കാത്തലിക് എഞ്ചിനീയറിംഗ് കോളജ് മാനേജ്മെന്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന വെബിനാര്‍ കേരള സാങ്കേതിക വിദ്യാഭ്യാസ സര്‍വ്വകലാശാല വൈസ്ചാന്‍സലര്‍ ഡോ. എം എസ് രാജശ്രീ ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് റവ. ഡോ. മാത്യു പായിക്കാട്ട് അദ്ധ്യക്ഷത വഹിക്കും. തുടര്‍ന്ന് സാങ്കേതിക വിദ്യാഭ്യാസം-സാധ്യതകള്‍ പ്രതിസന്ധികള്‍ ഭാവിപ്രതീക്ഷകള്‍ ആഗോള കാഴ്ചപ്പാടുകള്‍ എന്ന വിഷയത്തില്‍ മുഖ്യപ്രബന്ധം അവതരിപ്പിക്കുന്നതുമാണ്. സിന്‍ഡിക്കേറ്റ് അംഗം ഡോ.പി.കെ.ബിജു എക്സ് എം.പി. മുഖ്യപ്രഭാഷണം നടത്തും. അസോസിയേഷന് സെക്രട്ടറി റവ.ഡോ.ജോസ് കുറിയേടത്ത്, എക്സിക്യൂട്ടീവ് സെക്രട്ടറി ഷെവലിയാര്‍ അഡ്വ.വി.സി. സെബാസ്റ്റ്യന്‍ എന്നിവര്‍ സംസാരിക്കും.
വിവിധ കാത്തലിക് എഞ്ചിനീയറിംഗ് കോളജുകളെ പ്രതിനിധീകരിച്ച് എഞ്ചിനീയറിംഗ് വിദ്യാഭ്യാസ മേഖലയിലെ വിദഗ്ദ്ധരും പ്രഗത്ഭരുമായ ഡോ. നിക്സണ് കുരുവിള, ഡോ. കെ. കെ. രാജന്, ഡോ. സജീവ് ജോണ്‍, ഡോ. ലില്ലിക്കുട്ടി ജേക്കബ്, പ്രൊഫ. പോള്‍ ആന്‍സെല്‍ വി., ഡോ. ബേഷിബ വില്‍സണ്‍, ഡോ. എ. സാംസണ്, റവ. ഫാ. ജോണ്‍ വര്‍ഗീസ്, റവ. ഡോ. ജോസ് കണ്ണമ്പുഴ, റവ. ഫാ. മാത്യു കോരംകുഴ, ഡോ. പോള്‍ കെ. മാത്യു, ഡോ. ജോബിന് കെ. ആന്റണി എന്നിവര്‍ ആധുനിക കാലഘട്ടങ്ങളിലെ മാറ്റങ്ങള്‍ക്കനുസരിച്ച് കേരളത്തിന്റെ സാങ്കേതിക വിദ്യാഭ്യാസമേഖലയില്‍ നടപ്പിലാക്കേണ്ട അടിയന്തര പരിഷ്കാരങ്ങളെക്കുറിച്ചും ദേശീയ രാജ്യാന്തര സാധ്യതകളെക്കുറിച്ചുമുള്ള പ്രതികരണങ്ങള്‍ പങ്കുവെയ്ക്കും.
കേരള സാങ്കേതിക യൂണിവേഴ്സിറ്റി പ്രതിനിധികള്‍, കാത്തലിക് എഞ്ചിനീയറിംഗ് കോളജുകളിലെ ഗവേണിംഗ് ബോര്‍ഡ് മെമ്പര്‍മാര്‍, മാനേജര്‍മാര്‍, പ്രിന്‍സിപ്പല്‍മാര്‍, അക്കാദമിക് കൗണ്‍സില്‍ അംഗങ്ങള്‍, വിവിധ ഡിപ്പാര്‍ട്ട്മെന്റ് തലവന്മാര്, ഗവേഷകര്‍, അധ്യാപക-വിദ്യാര്‍ത്ഥി പ്രതിനിധികള്‍ ആദിയായവര്‍ സെമിനാറില്‍ പങ്കുചേരുമെന്ന് എക്സിക്യൂട്ടീവ് സെക്രട്ടറി ഷെവലിയാര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു.