ഒഹായോ: പ്രസിഡന്റ് ജോ ബൈഡൻ രാജ്യത്തെ നശിപ്പിക്കുകയാണെന്ന് മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആരോപിച്ചു. ഡെമോക്രാറ്റുകളും അമേരിക്കൻ പ്രസിഡന്റ് ബൈഡന്റെ ഭരണവും അമേരിക്കയെ നശിപ്പിക്കുകയാണെന്നാണ് ട്രംപിന്റെ അഭിപ്രായം. ഒഹായോയിൽ നടന്ന റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
“തിരഞ്ഞെടുപ്പിൽ കൃത്രിമം നടന്നു, മോഷണം നടന്നു എന്നതാണ് സത്യം. ഇപ്പോൾ നമ്മുടെ രാജ്യം നശിപ്പിക്കപ്പെടുന്നു, നമ്മുടെ രാജ്യം നരകത്തിലേക്ക് പോകുന്നു, ഇതുപോലെ ഒരു അവസ്ഥ നമ്മള്‍ ഒരിക്കലും കണ്ടിട്ടില്ല,’ ട്രംപ് പറഞ്ഞു.
അദ്ദേഹവുമായി ബന്ധപ്പെട്ട ചില വിചിത്ര സംഭവങ്ങൾ ഓർത്ത് ട്രംപ് അടുത്തിടെ ബൈഡനെ പരിഹസിച്ചിരുന്നു. എന്താണ് സംഭവിക്കുന്നതെന്ന് തീർത്തും അറിയാത്ത ഒരു പ്രസിഡന്റാണ് നമുക്കുള്ളതെന്ന് ട്രംപ് പറഞ്ഞു.
ബൈഡൻ ഇതെല്ലാം ചെയ്യുമ്പോഴും റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ ആണവായുധങ്ങളെക്കുറിച്ച് സംസാരിക്കുകയും ലോകത്തെ നശിപ്പിക്കുകയും ചെയ്യുകയല്ലാതെ മറ്റൊന്നും ചെയ്യുന്നില്ല. യുഎസിലെ പെട്രോൾ വിലക്കയറ്റത്തിനും നാണയപ്പെരുപ്പത്തിനും ഇപ്പോഴത്തെ ഭരണകൂടമാണ് ഉത്തരവാദികളെന്നും ട്രംപ് പറഞ്ഞു.
തനിക്ക് വീണ്ടും പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കണമെന്ന് ഏതാനും ദിവസം മുമ്പ് ട്രംപ് പറഞ്ഞിരുന്നു. എന്നാൽ, ഇത് സംബന്ധിച്ച് ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല. “ഞാൻ രണ്ട് തവണ മത്സരിച്ചു, രണ്ട് തവണ ഞാൻ വിജയിച്ചു എന്നതാണ് സത്യം, ആദ്യ തവണയേക്കാൾ മികച്ചതാണ് രണ്ടാം തവണ ഞാൻ ചെയ്തത്. ഇപ്പോൾ നമുക്ക് അത് വീണ്ടും ചെയ്യേണ്ടി വന്നേക്കാം,” നോർത്ത് കരോലിനയിലെ ഒരു റാലിയിൽ ട്രംപ് തന്റെ അനുയായികളോട് പറഞ്ഞു. ആരെങ്കിലും ഉണ്ടോ ഞാൻ വീണ്ടും മത്സരിക്കുന്നത് കാണാൻ ആർക്കാണ് ഇഷ്ടം?,” അദ്ദേഹം ചോദിച്ചു.