ഡാളസ് : ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സസിന്റെ വാർഷിക പൊതുയോഗവും പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും ഏപ്രിൽ 24 ഞായറാഴ്ച വൈകീട്ട് പ്രസിഡന്റ് സണ്ണി മാളിയേക്കലിന്റെ അദ്ധ്യക്ഷതയിൽ നടന്നു. സൂമിലൂടെ ചേർന്ന യോഗം സംഘടനാ പ്രവർത്തനങ്ങൾ വിലയിരുത്തി. സെക്രട്ടറി പി പി ചെറിയാൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. തുടർന്ന് സംഘടനയുടെ 2021 -2023ലേക്കുള്ള ഭാരവാഹികളെ യോഗം ഐക്യകണ്ഠേന തിരഞ്ഞെടുത്തു.
സിജു വി ജോർജ് (പ്രസിഡന്റ്), അഞ്ജു ബിജിലി (വൈസ് പ്രസിഡൻറ്), സാം മാത്യൂസ് (സെക്രട്ടറി), മീനു എലിസബത്ത് (ജോയിന്റ് സെക്രട്ടറി), ബെന്നി ജോൺ (ട്രഷറർ), ഫിലിപ്പ് തോമസ് (പ്രസാദ് ) ജോയിന്റ് ട്രഷറര്‍ എന്നിവരെയാണ് യോഗം ഐക്യകണ്ഠേന തിരഞ്ഞെടുത്തത്.
അഡ്വൈസറി ബോർഡ് ചെയർമാനായി ബിജിലി ജോർജ്, ബോർഡ് മെമ്പര്‍മാരായി എബ്രഹാം തെക്കേമുറി, എബ്രഹാം തോമസ്, ടി സി. ചാക്കോ, പി പി ചെറിയാൻ, മാർട്ടിൻ വിലങ്ങോലിൽ, സണ്ണി മാളിയേക്കൽ എന്നിവരേയും തിരഞ്ഞെടുത്തു.
ആക്‌ഷന്‍ കൗൺസിൽ അംഗങ്ങളായി രവികുമാർ എടത്വ, ഷാജി രാമപുരം എന്നിവരെയും തിരഞ്ഞെടുത്തു.
മാധ്യമ രംഗത്തു പ്രവർത്തിക്കുന്ന അംഗങ്ങളെ ഉൾപ്പെടുത്തി പ്രസ് ക്ലബിന്റെ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കുന്നതിനും യോഗം തീരുമാനിച്ചു. ബെന്നിജോൺ നന്ദി പ്രകാശിപ്പിച്ചു.