കൈവ്: യുക്രെയ്‌നിന് പിന്തുണ അറിയിക്കാൻ ഞായറാഴ്ച കൈവിലെത്തിയ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ജെ ബ്ലിങ്കെനും പ്രതിരോധ സെക്രട്ടറി ലോയ്ഡ് ജെ ഓസ്റ്റിനും കൈവിലെ യുഎസ് എംബസി വീണ്ടും തുറക്കുമെന്ന് പ്രഖ്യാപിച്ചു. കൂടാറ്റെ, യുദ്ധത്തിൽ തകർന്ന രാജ്യത്തിന് പുതിയ സൈനിക സഹായവും പ്രഖ്യാപിച്ചു.
യുക്രെയ്‌നിനും മറ്റ് 15 കിഴക്കൻ യൂറോപ്യൻ രാജ്യങ്ങൾക്കുമായി യു എസ് പ്രസിഡന്റ് ജോ ബൈഡന്‍ 713 ദശലക്ഷം യുഎസ് ഡോളറിന്റെ പുതിയ സൈനിക ധനസഹായം നൽകുമെന്ന് പ്രതീക്ഷിക്കുന്നതായി ആന്റണി ബ്ലിങ്കന്‍ പറഞ്ഞു. ഇതോടെ, ഫെബ്രുവരി 24 ന് റഷ്യ യുക്രെയ്‌നിൽ സൈനിക നടപടി ആരംഭിച്ചതു മുതൽ കൈവിനുള്ള അമേരിക്കയുടെ മൊത്തം സൈനിക സഹായം 3.7 ബില്യൺ ഡോളറിലെത്തിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച്, കൂടുതൽ ശക്തമായ ആയുധങ്ങളും വ്യോമ പ്രതിരോധ സംവിധാനങ്ങളും ഉപയോഗിക്കാൻ ഉക്രേനിയൻ സൈനികരെ അനുവദിച്ചുകൊണ്ട് ഡോൺബാസ് മേഖലയ്ക്കുവേണ്ടിയുള്ള യുദ്ധത്തിൽ ഉക്രെയ്നെ ഈ ധനസഹായം സഹായിക്കും. റിപ്പോർട്ടുകൾ പ്രകാരം, സോവിയറ്റ് രൂപകല്പന ചെയ്ത റോക്കറ്റുകൾ, ആക്രമണ റൈഫിളുകൾ, ഉക്രേനിയൻ സൈന്യം ഇപ്പോഴും ഉപയോഗിക്കുന്ന യന്ത്രത്തോക്കുകൾ തുടങ്ങിയ ആയുധങ്ങൾക്കായുള്ള ഫണ്ടിംഗിനും ഈ സഹായം പോകും.
യുകെ പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഉൾപ്പെടെ നിരവധി നേതാക്കൾ ഉക്രേനിയൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കിയുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് ബ്ലിങ്കെനും ഓസ്റ്റിനും കിയെവിലേക്ക് യുഎസ് ദൗത്യത്തിന് നേതൃത്വം നൽകിയത്.
2019 ന് ശേഷം ആദ്യമായി യു.എസ് തങ്ങളുടെ എംബസി കൈവിൽ തുറക്കുമെന്നും അതിന്റെ മേൽനോട്ടം വഹിക്കാൻ ഒരു അമേരിക്കൻ നയതന്ത്രജ്ഞനെ നിയോഗിക്കുമെന്നും യുഎസ് പ്രതിനിധി സംഘം ഉക്രേനിയൻ പ്രസിഡന്റിനെ അറിയിച്ചു.
സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് മുതിർന്ന ഉദ്യോഗസ്ഥൻ പറയുന്നതനുസരിച്ച്, യുക്രെയ്‌നിലെ അംബാസഡറായി ബ്രിഡ്ജറ്റ് ബ്രിംഗിന്റെ നാമനിർദ്ദേശം പ്രസിഡന്റ് ബൈഡൻ തിങ്കളാഴ്ച രാവിലെ വാഷിംഗ്ടണിൽ പ്രഖ്യാപിക്കും. നിലവിൽ സ്ലോവാക്യയിലെ യുഎസ് അംബാസഡറാണ് ബ്രിഡ്ജറ്റ് ബ്രിങ്ക്.
റിപ്പോര്‍ട്ടുകള്‍ പ്രകാരം, അമേരിക്കൻ നയതന്ത്രജ്ഞർ ഈ ആഴ്ച ഉക്രെയ്‌നിലേക്ക് യാത്ര തിരിക്കും. കൂടാതെ, രാജ്യത്തുടനീളം വ്യക്തിപരമായി ബന്ധം പുനഃസ്ഥാപിക്കാൻ ആരംഭിക്കുന്നതിന് എത്രയും വേഗം കൈവ് എംബസി വീണ്ടും തുറക്കും.