രാജ്യം ഏതു വെല്ലുവിളികളെ നേരിടാന്‍ തയാറാകണമെന്ന് ഷെയ്ഖ് മിഷാല്‍ അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹ്

കുവൈറ്റ് സിറ്റി : ദേശീയ ഐക്യം നിലനിര്‍ത്തണമെന്നും രാജ്യത്ത് ഏതു വെല്ലുവിളികളെ നേരിടാന്‍ തയാറാകണമെന്നും കിരീടാവകാശി ഷെയ്ഖ് മിഷാല്‍ അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹ് ആഹ്വാനം ചെയ്തു. റംസാന്‍ മാസത്തിന്റെ അവസാന പത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

മാതൃരാജ്യത്തെ സംരക്ഷിക്കുന്നതിനുള്ള ഏറ്റവും ശക്തമായ ആയുധമാണ് ഐക്യം. ഏതൊരു പ്രതികൂല സാഹചര്യങ്ങളെയും ഐക്യത്തോടെ നേരിട്ടാല്‍ വിജയം സുനിശ്ചിതമാണെന്നും അദ്ദേഹം പറഞ്ഞു.

വികസനമെന്നത് ഒറ്റ ഒറ്റരാത്രികൊണ്ട് സംഭവിക്കുന്നതല്ലെന്നും കൃത്യമായ പ്ലാനും വലിയ പരിശ്രമവും ക്ഷമയും ഐക്യദാര്‍ഢ്യവും ആവശ്യമാണെന്നും കിരീടാവകാശി വ്യക്തമാക്കി.

രാജ്യത്തെ പാരമ്പര്യവും ഭരണഘടനയും മുറുകെപ്പിടിച്ചാണ് നമ്മള്‍ മുന്നോട്ടു പോകുന്നതെന്നും ജനാധിപത്യ സമീപനമാണ് രാജ്യത്തെ വ്യത്യസ്തമാക്കുന്നതെന്നും ഷെയ്ഖ് മിഷാല്‍ പറഞ്ഞു.

റംസാനിലെ ഈ അനുഗ്രഹീത രാത്രികളില്‍ പരേതനായ അമീര്‍ ഷെയ്ഖ് സബാഹ് അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹിനെ ഓര്‍ക്കുന്നതായും അദ്ദേഹത്തിനു വേണ്ടി പ്രാര്‍ഥിക്കുന്നതായും ഷെയ്ഖ് മിഷാല്‍ പറഞ്ഞു.

സലിം കോട്ടയില്‍

 

Print Friendly, PDF & Email

Leave a Comment

More News